ദോഹ : പ്രതിവർഷം ഒരു ലക്ഷം വരെ എൽ എൻ ജീവതരണം ചെയ്യുന്നുണ്ട്.SPA അനുസരിച്ച് ഇറ്റലിയിലെ ടസ്കാനി മേഖലയിലെ പിയോംബിനോ തുറമുഖത്ത് സ്ഥിതിചെയ്യുന്ന ഫ്ലോട്ടിങ് സ്റ്റോറേജ് ആൻഡ് റിക്ഗാ സിഫിക്കേഷൻ യൂണിറ്റായ FSRU ഇറ്റലിയിലേക്ക് എൽഎൻജി വിതരണം ചെയ്യും.
എൽഎൻജി ഡെലിവറി 27 വർഷത്തേക്ക് 2026 ൽ ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഖത്തറിന്റെ നോർത്ത് ഫീൽഡ് ഈസ്റ്റ് വിപുലീകരണ പദ്ധതിയിൽ താല്പര്യമുള്ള ഖത്തർ എനർജിയും എനിയും സംയുക്ത സംരംഭത്തിൽ നിന്നാണ് ഇത് ലഭ്യമാക്കുന്നത്.
ദോഹയിൽ മുതിർന്ന എക്സിക്യൂട്ടീവ് കളുടെ സാന്നിധ്യത്തിൽ വെച്ച് നടന്ന പ്രത്യേക പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഖത്തർ എനർജി പ്രസിഡന്റും സി ഐ ഒയുമായ എച്ച് ഐ സാദ് ഷെരീദ അൽ കാബിയും എനിയുടെ സി ഐ ഒ ക്ലോഡിയോ ഡെസ്ക്കാൽസിയും ചേർന്നാണ് എസ് പി എ ഒപ്പുവെച്ചത്.
“എനിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് മറ്റൊരു സുപ്രധാന ചുവട് നടത്തുകയാണ് അത് വരും വർഷങ്ങളിൽ ഞങ്ങളുടെ പരസ്പര സഹകരണം വളർത്തും. ബെൽജിയത്തിലെ സീബർഗ് പോർട്ടിലെ fluxys എൽ എൻ ജി ടെർമിനലിലൂടെയുള്ള ഡെലിവറികളും, ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിലെ അപ്സ്ട്രീം പര്യവേഷണ പദ്ധതികളും മികച്ച ഫലങ്ങൾ നൽകുന്നു.” എന്ന് മന്ത്രി അൽ കാബി പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C