ദോഹ: 13 വർഷത്തെ ഇടവേളക്കു ശേഷം സിറിയയിലെ ഖത്തർ നയതന്ത്ര കാര്യാലയം ചൊവ്വാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഖലീഫ അബ്ദുല്ല അൽ മഹ്മൂദ് അൽ ഷരിഫിനെ എംബസിയുടെ ചാർജ് ഡി അഫയേഴ്സ് ആയി നിയമിച്ചാണ് നീണ്ടകാലത്തിനു ശേഷം ഡമസ്കകസിലെ ഖത്തർ എംബസി വീണ്ടും പ്രവർത്തനമാരംഭിക്കുന്നത്. പ്രസിഡന്റ് ബശ്ശറുൽ അസദ് അധികാരത്തിൽ നിന്നും പുറത്തായി രാജ്യം വിട്ടതിനു പിന്നാലെ കഴിഞ്ഞയാഴ്ചയാണ് എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള തീരുമാനം ഖത്തർ അറിയിച്ചത്.
