നടുമുറ്റം ഓണാഘോഷപരിപാടികളുടെ ഭാഗമായി സംഘടിപിക്കുന്ന ഓണക്കള മത്സരത്തിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. എക്കോ ബ്ലൂം ആശയത്തില്‍ സപ്തംബര്‍ 23 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ തുമാമയിലെ അത്‌ലന്‍ സ്പോര്‍ട്സ് സെന്ററിലാണ് മത്സരം നടക്കുക. പുനരുപയോഗിക്കാന്‍ പറ്റുന്നതും റീ സൈക്കിള്‍ ചെയ്യാന്‍ പറ്റുന്നതുമായ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് നടക്കുന്ന മത്സരത്തില്‍ മുഴുവനായോ ഭാഗികമായോ സ്ത്രീകള്‍ അംഗമായ 6 പേരുള്ള ഗ്രൂപ്പുകള്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാനാവുക. രജിസ്ട്രേഷനും അന്വേഷണങ്ങള്‍ക്കും 7732 1436, 7747 2527 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C