മെട്രോ ഗ്രീൻ ലൈൻ വെള്ളിയാഴ്​ച തടസ്സപ്പെടും

Metro Green Line will be disrupted on Friday

ദോഹ: മെട്രോയുടെ ​ഗ്രീൻ ലൈൻ സർവീസ് വെള്ളിയാഴ്​ച തടസ്സപ്പെടുമെന്ന്​ ദോഹ മെട്രോ അറിയിച്ചു. ​ഗ്രീൻ ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ്​ വെള്ളിയാഴ്​ച സർവീസ്​ നിർത്തിവെക്കുന്നത്​.

ബസുകൾ ഉപയോഗിച്ച്​ യാത്രക്കാർക്ക്​ ഇതേ ലൈനിൽ ലക്ഷ്യ സ്​ഥാനങ്ങളിൽ എത്താവുന്നതാണ്​. ഗ്രീൻ ലൈനിലെ റൂട്ടുകളിൽ പത്ത്​ മിനിറ്റ്​ ഇടവേളകളിലായി ബദൽ ബസുകൾ സർവീസ്​ നടത്തും. മൂന്ന്​ റൂട്ടുകളിലായാണ്​ ഇവ ​ഓടുന്നത്​. അൽ ബിദയിൽ നിന്നു അൽ റിഫ മാൾ ഓഫ്​ ഖത്തർ, അൽ റിഫ മാൾ ഓഫ്​ ഖത്തറിൽ നിന്നും അൽ ബിദയിലേക്ക്​, അൽ മൻസൂറ-അൽ ദോഹ അൽ ജദീദ്​ ഷട്ടിൽ സർവീസ്​ എന്നിങ്ങനെയാണ്​ ഈ റൂട്ടിലെ ബസ്​ സർവീസുകൾ.

അൽ റിഫ മാൾ ഓഫ്​ ഖത്തറിനും അൽ ബിദക്കുമിടയിൽ സർവീസ്​ നടത്തുന്ന ബസുകൾ എജ്യക്കേഷൻ സിറ്റി, ഖത്തർ നാഷണൽ ലൈബ്രറി, അൽ ഷഖബ്​, അൽറയാൻ, അൽ മെസ്സില, ഹമദ്​ ആശുപത്രി, അൽ ബിദ മിഷൈരിബ്​ എന്നിവടങ്ങളിൽ ബോർഡിങ്​ പോയൻറുകളുണ്ടാവും. ഇവിടങ്ങളിൽ നിന്ന്​ യാത്രക്കാർക്ക്​ കയറാനും ഇറങ്ങാനും കഴിയുന്നതാണ്​. വൈറ്റ്​ പാലസിൽ ബസുകൾക്ക്​ സ്​റ്റോപ്പ്​ ഉണ്ടായിരിക്കില്ല.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *