വെള്ളത്തിലിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ദോഹ: വേനൽക്കാലത്ത് രാജ്യത്തെ പ്രധാന ആശങ്കകളിലൊന്നാണ് മുങ്ങിമരണമെന്നതിനാൽ നീന്തൽ സുരക്ഷിതമാക്കാനുള്ള ബോധവൽക്കരണം അനിവാര്യമാണെന്നും ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) ഹമദ് ട്രോമ സെന്റർ അധികൃതർ അറിയിച്ചു.

രാജ്യത്ത് പ്രതിവർഷം മുങ്ങിമരിക്കുന്ന 25 പേരിൽ 30 ശതമാനവും കുട്ടികൾ. കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. കുട്ടികളുടെ മരണത്തിനു പ്രധാന കാരണം വെള്ളത്തിൽ മുങ്ങുന്നതിനിടെയുള്ള പരുക്കാണ്. 4 വയസിൽ താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ വെള്ളത്തിൽ മുങ്ങിയുള്ള അപകടങ്ങൾ സങ്കീർണമായ ശാരീരിക, മാനസിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നുണ്ട്.

see more news-https://malayaladeshamnews.com

Related News

മുങ്ങിമരണങ്ങളിൽ പൊതുവേ പുരുഷന്മാരാണ് കൂടുതൽ. സ്ത്രീകളേക്കാൾ ഇരട്ടിയാണ് പുരുഷന്മാരുടെ മരണനിരക്ക്. വേനൽക്കാലത്ത് കടലിലും നീന്തൽകുളത്തിലും നീന്താനെത്തുന്നവർ കൂടുതലാണ്. കുട്ടികളും മുതിർന്നവരും വെള്ളത്തിലിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *