ഖത്തർ ഡിജിറ്റൽ ഐഡന്റിറ്റി ആപ്പിൽ കൂടുതൽ സവിശേഷതകൾ കൂട്ടിച്ചേർക്കുന്നു

ഡിജിറ്റൽ ഐഡികളും ഔദ്യോഗിക രേഖകളും കരുതി വെക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പുതിയ പ്ലാറ്റ്‌ഫോമാണ് ഖത്തർ ഡിജിറ്റൽ ഐഡൻ്റിറ്റി (ക്യുഡിഐ) ആപ്പ്. ഇത് വ്യക്തികൾക്ക് ഈ രേഖകൾ കൈകാര്യം ചെയ്യുന്നത് വളരെ എളുപ്പമാക്കുന്നു.ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസിൽ നിന്നുള്ള ഫസ്റ്റ് ലെഫ്റ്റനൻ്റ് അബ്ദുൾറഹ്മാൻ അബ്ദുല്ല ജമാൽ പറയുന്നതനുസരിച്ച്, എല്ലാ വ്യക്തിഗത രേഖകളും സർട്ടിഫിക്കറ്റുകളും ഫിനാൻഷ്യൽ റെസീപ്റ്റുകളും ഉൾപ്പെടുത്തുക എന്നതാണ് ആപ്പിൻ്റെ ഭാവി ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *