ദോഹ : ഖത്തറിലെ നിരോധിത വസ്തുക്കളിൽ ഒന്നായ ലിറിക്ക ഗുളികകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തകർത്തു. എയർ കണ്ടീഷണറിനുള്ളിൽ നിറച്ച നിലയിലായിരുന്നു ലിറിക്ക ഗുളികകൾ കണ്ടെത്തിയിരുന്നത്. 1200 ലിറിക്ക ഗുളികകളാണ് പിടിച്ചെടുത്തത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഹമദ് രാജാരവിമാനത്താവളത്തിൽ കള്ളക്കടത്ത് ശ്രമം കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തിയിരുന്നു.
രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും, യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും, കള്ളക്കടത്തുകാരെ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെ കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടർച്ചയായ പരിശീലനം തുടങ്ങി എല്ലാ മാർഗങ്ങളും അവർ സജ്ജീകരിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C