ഖത്തറിൽ കലാമേള എക്സ്പാർട്ട് 22 മുതൽ; പ്രവാസികൾക്ക് കലാപരിപാടി അവതരിപ്പിക്കാൻ അവസരം ഒരുങ്ങുന്നു.

ദോഹ : യൂത്ത് ഫോറം ഖത്തർ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന കലാമേള എക്സ്പാർട്ട് 2023 ഔദ്യോഗിക പ്രഖ്യാപനം നടത്തി. യൂത്ത് ഫോറം പ്രസിഡന്റും ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ എസ്.എസ് മുസ്തഫയാണ് പ്രഖ്യാപനം നടത്തിയത്.
സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 6 വരെ ഓഫ് സ്റ്റേജ് മത്സരങ്ങളും, സ്റ്റേറ്റ് വിഭാഗങ്ങളിലായി 15 മത്സരങ്ങളുമാണ് സംഘടിപ്പിക്കുന്നത്.

കഥാ രചന,കവിത രചന, കാർട്ടൂൺ, കാലിഗ്രഫി, ചിത്രരചന തുടങ്ങിയവയാണ് സ്റ്റേറ്റ് ഇതര ഇനങ്ങൾ. മോണോ ആക്ട്, പദ്യം ചൊല്ലൽ,മാപ്പിളപ്പാട്ട്,പ്രസംഗം, മിമിക്രി,തുടങ്ങിയ വ്യക്തി ഇനങ്ങളും ഉണ്ടാകും. നാടൻ പാട്ട്,സ്കിറ്റ്,സംഘഗാനം, മൈമിങ്, എന്നിവയാണ് ഗ്രൂപ്പ് ഇനങ്ങൾ. പ്രോഗ്രാം കൺവീനർ റബീഹ് സമാൻ പരിപാടികൾ വിശദീകരിച്ചു. പ്രവാസ ലോകത്തെ തിരക്കിനിടയിൽ പെട്ട് സ്വന്തം കഴിവുകൾ പ്രകടമാക്കാൻ കഴിയാതെ പോകുന്ന കലാകാരന്മാരെ ലക്ഷ്യമിട്ടു കൊണ്ടാണ് ഈ കലാമേള നടത്തുന്നത്.

ബിന്‍ മഹ്മൂദ്ലെ സെന്ററോ ക്യാപിറ്റലിൽ വെച്ചാണ് എക്സ്പാർട്ട് ഇവന്റ് പ്രഖ്യാപനം നടത്തിയത്. ഖത്തറിലെ വിവിധ കോളേജ് അലമ്നൈ അസോസിയേഷൻ, പ്രാദേശിക കൂട്ടായ്മ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അസ്ലം ഈരാറ്റുപേട്ട എക്സ്പാർട്ട് ജനറൽ കൺവീനർ ജസീം എന്നിവരും പ്രസംഗിച്ചു. യൂത്ത് ഫോറം ജനറൽ സെക്രട്ടറി അഫ്സൽ അബ്ദുട്ടി, ഫിനാൻസ് സെക്രട്ടറി മുഹമ്മദ് സുഹൈൽ, കൾച്ചറൽ സെക്രട്ടറി സൽമാൻ അൽപ്പറമ്പിൽ ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങളായ അലി അജ്മൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Related News

രജിസ്ട്രേഷൻ ചെയ്യേണ്ട നമ്പർ 33 83 44 68, 33 63 16 85.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *