ദോഹ : സുഡാനിൽ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ ഖത്തറിന്റെ താൽപര്യം രേഖപ്പെടുത്തി അമീർ എച്ച് എച്ച് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. സുഡാനിലെ ഐക്യവും സുരക്ഷിതത്വവും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിന് വേണ്ടിയാണ് സുഡാനിലെ പോരാട്ടം അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്നത്.
സുഡാനിലെ ഐക്യം സുരക്ഷിതത്വവും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനായി സുഡാനിൽ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ശ്രമങ്ങൾ പിന്തുണയ്ക്കുന്നത്. അതിനാൽ ഖത്തറിന്റെ സ്ഥിരതയാർന്ന താൽപര്യം ചർച്ചയിലൂടെ പുതുക്കിയതായും ഹിസ് ഹൈനസ് കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ സാഹോദര്യ ബന്ധം നിലനിർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഖത്തർ ലക്ഷ്യം ഇടുന്നത്. എക്സ് പ്ലാറ്റ്ഫോമിലെ ഹിസ് ഹൈനസിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടിട്ടുള്ളത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C