ജി.​സി.​സി സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം ചെ​യ്ത് ‘ഖ​ത്ത​ർ, അ​ലാ ഹ​വാ​ക്’

ദോ​ഹ: ഖ​ത്ത​റി​ൽ ശൈ​ത്യ​കാ​ലം ആ​സ്വ​ദി​ക്കാ​ൻ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രെ​യും താ​മ​സ​ക്കാ​രെ​യും സ്വാ​ഗ​തം ചെ​യ്ത് വി​സി​റ്റ് ഖ​ത്ത​ർ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി.‘ഖ​ത്ത​ർ, അ​ലാ ഹ​വാ​ക്’ (ഖത്തർ നിങ്ങളുടെ മനസ്സിന്റെ ആഗ്രഹത്തിനൊത്ത്) എ​ന്ന ത​ല​ക്കെ​ട്ടി​ൽ ശൈ​ത്യ​കാ​ല കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചു.ലോ​ക​മെ​ങ്ങു​മു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ച്ചു​കൊ​ണ്ട് ടൂ​റി​സം മേ​ഖ​ല​യി​ൽ കു​തി​ച്ചു​ചാ​ട്ട​ത്തി​ നൊ​രു​ങ്ങു​ന്ന ഖ​ത്ത​ർ, വി​വി​ധ ആ​ഘോ​ഷ​ങ്ങ​ളോ​ടെ​യാ​ണ് ജി.​സി.​സി രാ​ജ്യ​ക്കാ​രാ​യ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വേ​ദി​യൊ​രു​ക്കു​ന്നത്.സ​ന്ദ​ർ​ശ​ക​രും താ​മ​സ​ക്കാ​രും ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്തും ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ട് മു​മ്പ​ത്തേ​ക്കാ​ൾ മി​ക​ച്ച സീ​സ​ണാ​ണ് കാ​മ്പ​യി​നി​ലലൂ​ടെ വി​സി​റ്റ് ഖ​ത്ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ, നി​ര​വ​ധി ആ​ക​ർ​ഷ​ണ​ങ്ങ​ളും പ​രി​പാ​ടി​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന മേ​ഖ​ല​യി​ലെ പ്ര​ധാ​ന ശീ​ത​കാ​ല കു​ടും​ബ സൗ​ഹൃ​ദ ല​ക്ഷ്യ​സ്ഥാ​ന​മാ​ക്കി ഖ​ത്ത​റി​നെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നും കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *