ദോഹ എക്സ്പോ 2023 ന് ഖത്തർ എയർവെയ്സ് സ്റ്റോപ്പ് ഓവർ പാക്കേജ് അവതരിപ്പിച്ചു.

ദോഹ : എക്സ്പോ 2023 ദോഹയ്ക്കായി ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവേയ്സ് ഈ സുപ്രധാന പരിപാടിയുടെ ഔദ്യോഗിക സ്ട്രാറ്റജിക് പാർട്ണറായി തങ്ങളുടെ പങ്ക് പ്രഖ്യാപിച്ചു. എക്സ്പോയെ വരവേൽക്കാനായി രാജ്യം കാത്തിരിക്കവേയാണ് ഈ പ്രഖ്യാപനം.
ഖത്തർ, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ ആദ്യത്തെ എ 1 ഇന്റർനാഷണൽ എക്സിബിഷനായി ഈ പരിപാടിയെ സജ്ജീകരിച്ചിരിക്കുന്നു. എക്സ്പോ 2023 ദോഹയിലേക്ക് ആഗോള ശ്രദ്ധ കൊണ്ടുവരുന്നതിനും ഖത്തറിനെ ഒരു പ്രധാന യാത്ര കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഖത്തർ എയർവേയ്സിന്റെ പ്രതിബന്ധത ഇതിലൂടെ വ്യക്തമാക്കുന്നു.
ഖത്തർ എയർവെസിന്റെ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനിയായ ഡിസ്കവർ ഖത്തർ, എക്സ്പോ 2023 ദോഹയുടെ കാലയളവിൽ എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും കോംപ്ലിമെന്റ്റി വൗച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ സ്റ്റാൻഡേർഡ് സ്റ്റോപ്പ് ഓവർ മുതൽ ഒരു രാത്രിക്ക് $14 മുതൽ പ്രീമിയം സ്റ്റോപ്പ് ഓവർ വരെയുള്ള ഫോർ സ്റ്റാർ ഹോട്ടൽ താമസസൗകര്യങ്ങൾ,$23 മുതൽ ഫൈവ് സ്റ്റാർ ഹോട്ടൽ സെഷനുകൾ അവതരിപ്പിക്കുന്ന സ്റ്റോപ്പ് ഓവർ പാക്കേജുകൾ ഇതിൽ ഉൾപ്പെടുന്നു. ആഡംബരം ആഗ്രഹിക്കുന്നവർക്ക് ലക്ഷ്വറി സ്റ്റോപ്പ് ഓവർ പ്രഭാത ഭക്ഷണം ഉൾപ്പെടെ 5 സ്റ്റാർ ഹോട്ടൽ വാഗ്ദാനം ചെയ്യുന്നു. അതിന്റെ വില $81 മുതൽ ആരംഭിക്കുന്നു.
ലോകമെമ്പാടുമുള്ള മൂന്ന് ദശലക്ഷം സന്ദർശകരെ ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് എക്സ്പോ 2023 ദോഹ. അൽബിദ്ദ പാർക്കിലാണ് എക്സ്പോക്ക്‌യ് വേദി ഒരുങ്ങുന്നത്. ആറുമാസത്തെ ഇവന്റ് 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെ നീണ്ടുനിൽക്കും. മനോഹരങ്ങളായ പൂന്തോട്ടങ്ങൾ, കലകൾ,പാചകരീതികൾ തുടങ്ങിയ മരുഭൂമികരണത്തെ ലഘുകരിക്കാനുള്ള നൂതനമായ പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമ്പന്നമായ അനുഭവങ്ങൾ സന്ദർശകർക്കായി പ്രദാനം ചെയ്യും.
എക്സ്പോ 2023 ദോഹ എംബ്ലം കൊണ്ട് അലങ്കരിച്ച പങ്കാളിത്തം ആഘോഷിക്കുന്നതിനു വേണ്ടി ഒരു എക്സ്ക്ലൂസീവ് എയർക്രാഫ്റ്റ് ലിവറി വരും മാസത്തിൽ ഖത്തർ എയർവേയ്സ് ഒരുക്കുന്നു.
ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ഖത്തറിൽ സാംസ്കാരികവും നൂതനവുമായ അനുഭവങ്ങൾ അണിനിരത്തി കൊണ്ടുള്ള ഒരു മാസത്തെയാണ് ഖത്തർ എയർവെയ്സ് വാഗ്ദാനം ചെയ്യുന്നതെന്ന് എയർവെയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *