2023- ലെ മികച്ച അന്താരാഷ്ട്ര വിമാന കമ്പനികളുടെ പട്ടികയിൽ ഖത്തർ എയർവേയ്സ്

ദോഹ : മികച്ച അന്താരാഷ്ട്ര വിമാന കമ്പനികളുടെ പട്ടികയിൽ 7.50 സ്കോർ നേടി ഖത്തർ എയർവേയ്സ് ഏറ്റവും ഉയർന്ന റേറ്റിംങ്ങോടെ മൂന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2023 ലെ ഏറ്റവും ഉയർന്ന റാങ്കുള്ള അന്താരാഷ്ട്ര എയർലൈൻ ആയ ജപ്പാൻ എയർലൈൻസ്, 8.28 സ്കോറോടുകൂടി ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. 7.63 സ്കോറുമായി സിംഗപ്പൂർ എയർലൈൻസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

2022 ലെ 7.03 ൽ നിന്ന് 0.47 പോയിന്റ് വർധനയോടെയാണ് ഖത്തർ എയർവേയ്സ് ഈ വർഷം മൂന്നാം സ്ഥാനത്ത് എത്തിയത്.
വിമാനത്തിനുള്ളിൽ വിനോദം, ഭക്ഷണം, സീറ്റ് സൗകര്യം, ജീവനക്കാരുടെ സേവനം എന്നിവയിൽ ഖത്തർ എയർവേയ്സ് 5 ൽ 4 സ്കോർ ചെയ്തു .അതേസമയം ഏറ്റവും കുറഞ്ഞ റദ്ദാക്കൽ നിരക്കുകളിൽ ഒന്ന് 0.33 ശതമാനം രേഖപ്പെടുത്തി.

ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ ലോകമെമ്പാടുമുള്ള 90ലധികം രാജ്യങ്ങളിലേക്ക് ഖത്തർ എയർവെയ്സ് ഫ്ലൈറ്റുകൾ നടത്തിയിട്ടുണ്ട്. കൂടാതെ യുഎസിലെ ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കായി പറക്കുന്ന ഏറ്റവും മികച്ചതും മോശവുമായ എയർവേയ്സ് കമ്പനികളെ ബൗൺസ് വെളിപ്പെടുത്തുകയുണ്ടായി.2022 ലെ പ്രതിമാസ കണക്കുകൾ കണക്കാക്കിയാണ് ഡാറ്റ രേഖപ്പെടുത്തിയതെന്ന് ബൗൺസ് കൂട്ടിച്ചേർത്തു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *