ദോഹ : ഖത്തർ 2022 ഫിഫ ലോകകപ്പ് ഖത്തറിൽ നിന്നുള്ള 173 ടൺ ബ്രാൻഡിംഗ് മെറ്റീരിയലുകൾ സൗദി അറേബ്യയിലെ കമ്പനി റീസൈക്കിൾ ചെയ്യുന്നു. പോളിസ്റ്റർ തുണികൊണ്ട് നിർമ്മിച്ച ഈ വസ്തുക്കൾ മുമ്പ് സ്റ്റേഡിയം റാപ്പുകളും, ബാനറുകളും, വേലി കവറുകളും ആയി ഉപയോഗിച്ചിരുന്നു.മിഡിലിസ്റ്റിലും അറബ് ലോകത്തും ആദ്യ ലോകകപ്പിന് ഖത്തർ സാക്ഷ്യം വഹിച്ചതിനാൽബ്രാൻഡിംഗ് മെറ്റീരിയലുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ടൂർണ്ണമെന്റ് വേദികളിലും ദൃശ്യമായിരുന്നു.
ടൂർണമെന്റിന്റെ സുസ്ഥിര ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ( എസ് സി ) സൗദി ടോപ് പ്ലാസ്റ്റിക്കുമായി (എസ് ടി പി ) സഹകരിച്ച് മെറ്റീരിയലുകൾ പുനരുപയോഗം നടത്തിവരുകയാണ്. ഇത്തരത്തിലുള്ള മെറ്റീരിയലുകൾ പ്ലാസ്റ്റിക് പെല്ലെറ്റുകളായി മാറ്റുകയും ടാപ്പ് ഫാബ്രിക് പോലുള്ള പുതിയ ഉത്പന്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
എസ് സിയുടെ സുസ്ഥിര എക്സിക്യൂട്ടീവ് ഡയറക്ടർ ബോദൂർ അൽമീർ പറഞ്ഞത് മുൻകാലങ്ങളിൽ മെഗാ ഇവന്റ് സംഘാടകർ പരിസ്ഥിതി സൗഹൃദമായ രീതിയിൽ പോളിസ്റ്റർ ഫാബ്രിക് നീക്കം ചെയ്യുക എന്നത് വലിയ വെല്ലുവിളിയായി കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനൊരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മുൻഗണന നൽകി ഞങ്ങൾ ഈ സഹകരണത്തിലേക്ക് എത്തിച്ചേരുകയായിരുന്നു . എസ്ഡിപിയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C