മനാമ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ പ്രചാരണങ്ങൾ ശക്തമാക്കുമ്പോൾ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പ്രവാസികളാണ് പ്രവാസ ലോകത്തെ പ്രചാരണങ്ങളിൽ ഇടപെടുന്നത്. പാർട്ടി അനുഭാവികൾ സ്വന്തം നിലയിലും സംഘടനകൾ ഔദ്യോഗിക നിലയിലുമാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
വോട്ടവകാശം പോലും ഇല്ലാത്ത പ്രവാസികളിലും രാഷ്ട്രീയ ആവേശം ഒട്ടും കുറയുന്നില്ല. പ്രവാസലോകത്തെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനകളും രാഷ്ട്രീയ തൽപരരും സമൂഹമാധ്യമങ്ങളിൽ അവരവരുടെ രാഷ്ട്രീയ ചായ്വ് അനുസരിച്ച് പ്രചാരണങ്ങൾ ശക്തമാക്കിവരികയാണ്.
പ്രവാസികൾക്ക് ഓരോ സംഘടനയ്ക്കും കൂട്ടായ്മകൾക്കും വാട്സാപ് ഗ്രൂപ്പുകൾ ഉള്ളതുപോലെ എല്ലാ സംഘടനകളുടെ പ്രതിനിധികളും മാധ്യമ പ്രവർത്തകരടക്കമുള്ളവരും അടങ്ങുന്ന സമൂഹ മാധ്യമ ഗ്രൂപ്പുകളും ഉണ്ട്. ഈ ഗ്രൂപ്പുകളിൽ ആണ് തിരഞ്ഞെടുപ്പ് ചർച്ചകളും ട്രോളുകളും സജീവമായുള്ളത്. കേരളത്തിൽ നടക്കുന്ന ഏതൊരു രാഷ്ട്രീയ സംഭവവികാസങ്ങളും ആരോപണങ്ങളും അപ്പപ്പോൾ തന്നെ ഗ്രൂപ്പിൽ അറിയിക്കുന്ന അംഗങ്ങൾക്ക് പ്രത്യാരോപണങ്ങളും മറുപടികളും നൽകാൻ എതിർ പാർട്ടി അംഗങ്ങളും സജീവം.
Related News
ഭാരതത്തിന്റെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും 12 എൻഎസ്എസ് പെൺകുട്ടികൾ
കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു
ഭിന്നശേഷിക്കാർക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം
ഡോ. ഷഹനയുടെ മരണം: റുവൈസിന്റെ കുടുംബത്തിലേക്കും അന്വേഷണം
കളമശ്ശേരി ബോംബ് സ്ഫോടനം: കൊല്ലപ്പെട്ടവർ എട്ടായി
സംസ്ഥാനത്ത് സ്വർണവില ഉയർന്നു; കൂടിയത് പവന് 240 രൂപ
കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു
ക്വാലലംപുരിലേക്ക് മലേഷ്യ എയർലൈൻസ് തിരുവനന്തപുരത്തു നിന്ന് സർവീസ് തുടങ്ങുന്നു
കേരളീയത്തിനു വൻ ജനപങ്കാളിത്തം; അടുത്ത വർഷവും മികച്ച രീതിയിൽ: മുഖ്യമന്ത്രി
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
ഒരാഴ്ചത്തെ ‘കേരളീയം’
യുനെസ്കോയുടെ സാഹിത്യനഗര പദവി കോഴിക്കോടിന്
ഇതിനിടയിലും പ്രവാസികൾക്ക് ഒരു പൊതു പ്രശ്നം ഉയർന്നുവരികയാണെങ്കിൽ ഗ്രൂപ്പുകളിൽ എല്ലാ രാഷ്ട്രീയവും മറന്ന് യോജിച്ചുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുന്നു എന്നതാണ് പ്രവാസ ലോകത്തെ ഇത്തരം ഗ്രൂപ്പുകളെ വ്യത്യസ്തമാക്കുന്നത്. കൂടാതെ കേരളത്തിലെ പത്രങ്ങളുടെ സോഫ്റ്റ് കോപ്പി, ആകാശവാണി വാർത്തകൾ മുതൽ ചാനലുകളുടെ ചച്ചർച്ചകളുടെ ലിങ്കുകൾ വരെ ഇതിൽ ലഭ്യമാണ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C