മസ്‌കത്ത്: ഓടകളിൽനിന്നും മറ്റും ഒഴുകിയെത്തുന്ന മലിനജലത്തിൽനിന്ന് ബയോഗ്യാസ് നിർമിക്കാനുള്ള പദ്ധതിയുമായി നാമാ വാട്ടർ, വിഷൻ 2040ൻ്റെ ഭാഗമായി രാജ്യത്തിന് സാമ്പത്തിക വളർച്ചയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടൊപ്പം മലിനജലം ഉപയോഗപ്പെടുത്തുന്ന നിരവധി പദ്ധതികളും നിലവിലുണ്ട്.
മുനിസിപ്പാലിറ്റിയുടെ മലിന ജലത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കൽ, ജൈവ മാലിന്യ വൈദ്യുത പദ്ധതി, ഉപയോഗിച്ച ഭക്ഷ്യ ഉൽപന്നങ്ങളിൽനിന്നു ഇന്ധനം ഉൽപാദിപ്പിക്കൽ, കാർഷിക എണ്ണകളിൽ നിന്നു ഏവിയേഷൻ എണ്ണ ഉൽപാദിപ്പിക്കൽ എന്നിവയിതിലുൾപ്പെടും. ബയോഗ്യാസ് നിർമാണത്തിന് നിരവധി ഘട്ട ങ്ങളുണ്ടെന്നും ഓക്‌സിജൻ ഇല്ലാതെ ബയോ മെറ്റീരിയൽ വേർതിരിക്കേണ്ടതുണ്ടെന്നും അധികൃതർ പറഞ്ഞു.
ബയോഗ്യാസും ബയോ എണ്ണകളും ഉൽപാദിപ്പിക്കാനുള്ള നീക്കങ്ങൾ നാമാ വാട്ടറിന് വരുമാനം വർധിപ്പിക്കാൻ സഹായിക്കും. നിലവിൽ മാലിന്യത്തിൽനിന്നു ശുദ്ധീകരിച്ചെടുത്ത ജലവും ശുദ്ധീകരിച്ച മാലിന്യത്തിൽനിന്നുള്ള വളവും നാമക്ക് വരുമാനം ഉണ്ടാക്കുന്നുണ്ട്. ഒമാനിൽ സലാല ഒഴികെ 60 മലിനജല ശുദ്ധീകരണ പ്ലാന്റുകളാണ് നാമക്കുള്ളത്. ദിവസവും മലിന ജലത്തിൽനിന്ന് 30,0000 ഘന മീറ്റർ ജലമാണ് ഈ പ്ലാന്റുകളിൽ നിന്നും ഉൽപാദിപ്പിക്കുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C