ജിദ്ദ: സംഗീത മേഖലയെ സർഗാത്മകതയിലേക്കും മികവിലേക്കും നയിക്കുക എന്ന ലക്ഷ്യത്തോടെ സൗദിയിൽ പ്രഫഷനൽ മ്യൂസിക് അസോസിയേഷൻ സ്ഥാപിക്കുന്നതിന് അനുമതിയായി. പ്രഫഷനലുകളെ ആകർഷിച്ചും പിന്തുണച്ചും ആവശ്യമായ പരിശീലന പരിപാടികളും ഉപകരണങ്ങളും വിജ്ഞാനവും നൽകി സംഗീത മേഖലയുടെ മുന്നേറ്റത്തിനും അസോസിയേഷൻ പ്രവർത്തിക്കും.
നാഷനൽ സെൻറർ ഫോർ നോൺ പ്രോഫിറ്റ് സെക്ടർ ഡെവലപ്‌മെൻറ് സിഇഒ അഹമ്മദ് അൽസുവൈലെം ആണ് റിയാദ് ആസ്ഥാനമായുള്ള ആദ്യത്തെ പ്രഫഷനൽ മ്യൂസിക് അസോസിയേഷൻ സ്ഥാപിക്കുന്നതിന് അനുമതി നൽകിയത്. സംഗീതജ്ഞൻ മംദൂഹ് സെയ്ഫിന്‍റെ നേതൃത്വത്തിൽ ഡയറക്ടർ ബോർഡ് രൂപവത്കരിച്ചു. അമീർ സൗദ് ബിൻ അബ്ദുൽ മജീദ് ബിൻ സൗദ് വൈസ് ചെയർമാനും അഹമ്മദ് അബൂബക്കർ ബൽഫഖീഹ് ഫിനാൻഷ്യൽ സൂപ്പർവൈസറും സാലിഹ് അൽശാദി, ഇമാദ് സാരിഅ് എന്നിവർ അംഗങ്ങളുമാണ്.
സാംസ്കാരിക മന്ത്രാലയത്തിെൻറ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലക്കായുള്ള പദ്ധതിക്ക് കീഴിൽ സ്ഥാപിതമായ പ്രഫഷനൽ അസോസിയേഷനുകളിലൊന്നാണ് മ്യൂസിക് അസോസിയേഷൻ. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 13 സാംസ്കാരിക മേഖലകളിലായി 16 പ്രഫഷനൽ അസോസിയേഷനുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
Related News
ടൂറിസം രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി സൗദി അറേബ്യ
സൗദിയിൽനിന്ന് റീ എൻട്രിയിൽ പോയി തിരിച്ചുവരാത്തവർക്കുള്ള യാത്രാ വിലക്ക് നീക്കി
മന്ത്രി സ്മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണറും കൂടിക്കാഴ്ച നടത്തി
സൗദിയിൽ പൊതുഗതാഗതം ഉപയോഗിച്ചവരിൽ വൻ വർധന
ഒരാഴ്ചക്കിടെ സൗദിയിൽ നിന്നും നാടുകടത്തിയത് 9,542 വിദേശികളെ
സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടകയിൽ വൻ വർധന; പരാതിയുമായി ഉപഭോക്താക്കൾ
സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്; നവംബറിൽ 1.7 ശതമാനമായി ഉയർന്നു
റഷ്യൻ പ്രസിഡൻറ് പ്രസിഡൻറ് വ്ലാദിമിർ പുടിൻ റിയാദിലെത്തി. റഷ്യ സന്ദർശിക്കാൻ സൗദി കിരീടാവകാശിയെ ക്ഷണിച്ച് പുടിൻ
സൗദിയിൽ ബാൽക്കണിക്ക് പ്രത്യേക നിറം നൽകരുത്; നിർമ്മാണത്തിനും അറ്റകുറ്റപണിക്കും അനുമതി വേണം
വ്യാപക മഴക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യത
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അബ്ഹൂർ ബീച്ച് വാട്ടർഫ്രണ്ട് വികസനപദ്ധതി ഉദ്ഘാടനം ചെയ്തു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C