നാമനിർദേശ പത്രിക സമർപ്പിക്കാനായി പ്രിയങ്കാ ഗാന്ധി ഇന്നു വയനാട്ടിലെത്തും. നാളെ കൽപ്പറ്റയിലെ റോഡ് ഷോയ്യ്ക്ക് ശേഷം പത്രിക സമർപ്പിക്കും. പ്രിയങ്കയുടെ അരങ്ങേറ്റം ഗംഭീരമാക്കാൻ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുറമെ മല്ലികർജുൻ ഖർഗെയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വയനാട്ടിലെത്തും.ആദ്യമായാണ് സോണിയ ഗാന്ധി വയനാട്ടിലെത്തുന്നത്. പ്രിയങ്കാ ഗാന്ധിയുടെ അരങ്ങേറ്റ മൽസരത്തിന് ഭാവുകങ്ങൾ നേരലാണ് ലക്ഷ്യം. പ്രിയങ്കക്കും രാഹുലിനുമൊപ്പം സോണിയ ഇന്ന് വൈകീട്ടോടെ ജില്ലയിലെത്തും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C