ദോഹ: അറിവിന്റെ ആഴം തൊട്ട ഏഴര പതിറ്റാണ്ട് പിന്നിടുന്ന പ്രബോധനം വാരികയുടെ എഴുപത്തഞ്ചാം വാർഷികം സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ സംഘടിപ്പിച്ചു. ‘പ്രബോധനം ഏഴര പതിറ്റാണ്ട് എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് സുബ്ഹാൻ ബാബു മുഖ്യ പ്രഭാഷണം നടത്തി. മലയാളി ഇസ്ലാമിനെ വായിച്ച അനൗദ്യോഗിക പാഠശാലയാണ് പ്രബോധനം വരിക എന്നദ്ദേഹം അഭിപ്രായപ്പെട്ടു.
