സലാലയിൽ വസന്തകാലമെത്തി

മസ്കറ്റ് : ഒമാനിൽ അൽ സെർബ് എന്നറിയപ്പെടുന്ന സഞ്ചാരികൾക്കേറെ പ്രിയപ്പെട്ട വസന്തകാലം ആരംഭിച്ചു. അടുത്ത ഡിസംബർ 21 വരെ മൂന്നുമാസക്കാലമാണ് സെർബ് (വസന്തകാലം). സഞ്ചാരികളെ ആകർഷിക്കാൻ വിപുലമായ പരിപാടികൾ ആസൂത്രണംചെയ്യുകയാണ് ഒമാനിലെ ടൂറിസം മന്ത്രാലയം.

ഖരീഫ് സീസണിനുശേഷവും സലാലയെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി നിലനിർത്താനാണ് മന്ത്രാലയത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ദിവസങ്ങൾക്ക് മുമ്പ് ടൂർ ഓഫ് സലാല സൈക്ലിങ് മത്സരങ്ങൾ നടന്നിരുന്നു. ഒമാൻ സൈക്ലിങ് അസോസിയേഷന്റെ സഹകരണത്തോടെ ദോഫാർ മുനിസിപ്പാലിറ്റിയാണ് പരിപാടികൾ സംഘടിപ്പിച്ചത്.

തെളിഞ്ഞ സൂര്യനും മികച്ച കാലാവസ്ഥയും കുറഞ്ഞ അന്തരീക്ഷ ഈർപ്പവുമാണ് അൽ സെർബിലെ സവിശേഷത. വിനോദ സഞ്ചാരം സജീവമാക്കാൻ ചാർട്ടർ ഫ്ലൈറ്റുകൾ വഴി സഞ്ചാരികളെ എത്തിക്കാനും പദ്ധതിയുണ്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *