പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു;ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥി

Chandy Oommen UDF candidate

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. സെപ്റ്റംബർ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്റ്റംബർ എട്ടിന് വോട്ടെണ്ണൽ നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിലേക്കാണ് ഉപതരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടുള്ളത്.
ഓഗസ്റ്റ് 17നാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 18ന് സൂക്ഷ്മപരിശോധന നടത്തും. ഓഗസ്റ്റ് 21 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. വ്യാഴാഴ്ച്ചയോട് കൂടി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.


പുതുപ്പള്ളി കൂടാതെ ജാർഖണ്ഡിലെ ധുംരി, ത്രിപുരയിലെ ബോക്സാനഗർ, കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിന്റെ രാജിയെത്തുടർന്ന് ഒഴിവ് വന്ന ധൻപൂർ, പശ്ചിമബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ഭാഗേശ്വർ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
53 വർഷം പുതുപ്പള്ളി ഭരിച്ച ഉമ്മൻചാണ്ടിയുടെ വിയോഗത്തിനുശേഷം പുതുപ്പള്ളി യുഡിഎഫ് തന്നെ ഭരിക്കും എന്ന വിശ്വാസത്തിലാണ് യുഡിഎഫ് സർക്കാർ. പിതാവിന് ഒപ്പം നിന്ന പുതുപ്പള്ളി തന്നെയും പിന്തുണയ്ക്കുമെന്ന വിശ്വാസത്തോടെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുകയാണ് ചാണ്ടി ഉമ്മൻ. എൽഡിഎഫ് സ്ഥാനാർത്ഥി ആരാവും എന്നത് വ്യക്തമായിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിക്കെതിരെ നിന്ന് പരാജയപ്പെട്ട ജെയ്ക്ക്.സി.തോമസ് സ്ഥാനാർത്ഥിയായേക്കുംഎന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *