സ്കൂളിൽ പഠിക്കുന്ന കുട്ടികളുള്ള സർക്കാർ ജോലിക്കാരായ ഖത്തരി സ്ത്രീകളുടെ തൊഴിൽ സമയം കുറയ്ക്കാൻ പദ്ധതി. ഇതിൻ്റെ പൈലറ്റ് പദ്ധതി ഈ വർഷത്തെ മധ്യകാല അവധിക്കാലത്ത് നടപ്പാക്കും. സർക്കാർ ജീവനക്കാരായ ഖത്തരി സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സ്കൂളിൽ പഠിക്കുന്ന കുട്ടികളുള്ള ഖത്തരി സ്ത്രീകളുടെ ജോലി സമയം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം.
ഈ മാസം 24 മുതൽ ജനുവരി നാല് വരെയുള്ള കാലയളവിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി പ്രാവർത്തികമാക്കും. തുടർന്ന് തൊഴിൽ സമയം കുറയ്ക്കുന്നത് കൊണ്ടുണ്ടാകുന്ന ഗുണങ്ങളും പ്രയാസങ്ങളും സിവിൽ സർവീസ് ആൻ്റ് ഗവൺമെൻ്റ് ഡെവലപ്മെന്റ് ബ്യൂറോ വിലയിരുത്തും. സ്ത്രീ ശാക്തീകരണവും സ്ത്രീകളിലെ അമിത സമ്മർദം കുറയ്ക്കലും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C