മൂന്നുവർഷത്തെ ഇടവേളക്കുശേഷം കുവൈത്ത് പേൾ ഡൈവിങ് ഫെസ്റ്റിവൽ

After a gap of three years, Kuwait Pearl Diving Festival

കുവൈത്ത്: മൂന്നുവർഷത്തെ ഇടവേളക്കുശേഷം കുവൈത്ത് പേൾ ഡൈവിങ് ഫെസ്റ്റിവൽ ശനിയാഴ്ച പുനരാരംഭിച്ചു. കടലിൽ തങ്ങളുടെ പൂർവികർ നടത്തിയിരുന്ന സാഹസിക യാത്രയുടെയും നിരവധി ​പേരുടെ പ്രധാന ജീവിത സ്രോതസ്സായിരുന്ന മുത്തു പെറുക്കലിന്റെയും ഓർമകൾ വ്യാഴാഴ്ചവരെ നീളുന്ന ഫെസ്റ്റിവലിൽ പുനരാവിഷ്കരിക്കും.

മുൻകാലങ്ങളിൽ കുവൈത്തിലെ ജനങ്ങൾ ഉപജീവനമാർഗം തേടി നാലുമാസം വരെ നീണ്ട മുത്തു പെറുക്കൽ യാത്രകളിൽ ഏർപ്പെട്ടിരുന്നു. മുങ്ങിയെടുക്കുന്ന മുത്തുകളിലൂടെയാണ് ജീവിതം കണ്ടെത്തിയിരുന്നത്. ഈ ഓർമകൾ നിലനിർത്തുന്നതിന്റെ ഭാഗമായി 1986ലാണ് കുവൈത്ത് സീ സ്പോർട്സ് ക്ലബ് വാർഷിക ഫെസ്റ്റിവലിന് തുടക്കമിട്ടത്.

രണ്ടു പായ ഘടിപ്പിച്ച മരക്കപ്പലുകളിലായി 60ഓളം യുവ കുവൈത്തികൾ ഇതിന്റെ ഭാഗമാകും. കഴിഞ്ഞ ദിവസം ഖൈറാൻ ഏരിയയിലേക്ക് മുത്തുപെറുക്കാൻ കടലിൽ ഇറങ്ങിത്തുടങ്ങി. വ്യാഴാഴ്ച ശേഖരിച്ച മുത്തുകളുമായി കരയിലേക്ക് മടങ്ങും. ‘അൽ ഗഫൽ’ എന്നാണ് ഈ ദിനം അറിയപ്പെടുക.

Related News

വാർത്താവിതരണ മന്ത്രാലയം പങ്കെടുത്തവർക്ക് അഞ്ചു ചെറുകപ്പലുകളും നൽകി. അന്തരിച്ച അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും കപ്പലുകൾ സമ്മാനിച്ചു. കോവിഡ് കാരണം നിർത്തിവെച്ച ഫെസ്റ്റിവൽ മൂന്നുവർഷത്തെ ഇടവേളക്കു ശേഷമാണ് ഇത്തവണ തിരികെയെത്തിയത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *