ദോഹ : ഖത്തറിലേക്ക് നിരോധിത ലഹരി വസ്തുക്കൾ കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥൻ പരാജയപ്പെടുത്തി. ഒരു യാത്രക്കാരനിൽ നിന്ന് 2.52 കിലോഗ്രാം കൊക്കെയ്ൻ പിടികൂടിയതായി ഖത്തർ കസ്റ്റംസ് സോഷ്യൽ മീഡിയയിൽ അറിയിച്ചു. യാത്രക്കാരുടെ ബാഗിന്റെ കവറിൽ നിന്നാണ് കള്ളക്കടത്ത് കണ്ടെത്തിയത്.
രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ ജനറൽ കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു. അത്യാധുനിക ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെ കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടർച്ചയായ പരിശീലനവും മറ്റും എല്ലാ പിന്തുണ മാർഗങ്ങളും അവർ സജ്ജീകരിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C