ദോഹ: അറബ് മേഖലയിലെ പ്രമുഖ ഭക്ഷ്യസേവന ഉപകരണ വിതരണക്കാരായ പാരമൗണ്ട് ഗ്രൂപ്പിന്റെ ഷാർജയിലെ ഹെഡ് ഓഫിസ് ഇൻഡസ്ട്രിയൽ ഏരിയ 12ലെ തൗജിഹ് സെന്തിനടുത്ത് പ്രവർത്തനം തുടങ്ങി. 1988 മുതൽ പ്രവർത്തനമാരംഭിച്ച പാരമൗണ്ട്, ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓഫിസ് മാറിയതെന്ന് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ കെ.വി. ഷംസുദ്ദീൻ പറഞ്ഞു.
ഫുഡ് സർവിസ് ഇൻഡസ്ട്രിയിലെ മുൻനിരയിലുള്ള കമ്പനി, സ്റ്റെയിൻലെസ് സ്റ്റീൽ ഉപകരണങ്ങളുടെ നിർമാണത്തിൽ മികച്ച ഗുണനിലവാരം ഉറപ്പാക്കുന്നുണ്ട്. കൂടാതെ ഉൽപന്നങ്ങളുടെ സുരക്ഷ, ഈട്, ഉപഭോക്തൃ സംതൃപ്തി എന്നിവയുടെ ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കാനും ശ്രദ്ധിക്കുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C