മസ്കറ്റ്: ഇസ്രയേലിന്റെ സൈനിക നടപടികള്‍ മൂലം ഗാസയില്‍ അക്രമം രൂക്ഷമായ സാഹചര്യത്തില്‍ പലസ്തീന് ജനതക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ബുധനാഴ്ച ബര്‍ക്കയിലെ അല്‍ അമര്‍ കൊട്ടാരത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനം.
കുട്ടികള്‍ക്കും നിരപരാധികളായ സാധാരണക്കാര്‍ക്കുമെതിരായ ആക്രമണങ്ങള്‍ തടയാനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്കനുസൃതമായി തടവുകാരെ മോചിപ്പിക്കാനും ഇരു കൂട്ടരോടും സുല്‍ത്താന്‍ അഭ്യര്‍ത്ഥിച്ചു. 2024, 2025 വര്‍ഷങ്ങളില്‍ ഒമാനി ജീവനക്കാരുടെ സ്ഥാനക്കയറ്റം സുല്‍ത്താന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C