ന്യൂഡൽഹി: ഭാരത് എന്ന പേരിനെ കോൺഗ്രസ് അടക്കമുള്ള കക്ഷികൾ എതിർക്കില്ല; അതേസമയം, ഇന്ത്യയെ ഒഴിവാക്കാനുള്ള നീക്കത്തെ ശക്തമായി ചോദ്യംചെയ്യും. പേരുമായി ബന്ധപ്പെട്ടു രാജ്യത്തുടനീളം അനാവശ്യ ചർച്ചയ്ക്കു വഴിവച്ചു രാഷ്ട്രീയനേട്ടമുണ്ടാക്കുകയാണു ബിജെപിയുടെ ലക്ഷ്യമെന്നും ആ കെണിയിൽ വീഴരുതെന്നുമാണ് ഇന്ത്യ മുന്നണിയുടെ അഭിപ്രായം.
‘ഇന്ത്യ’ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രമാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കം രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണെന്നു വിലയിരുത്തി, അതിനെ കരുതലോടെ നേരിടാൻ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി കക്ഷികൾക്കിടയിൽ ധാരണ. ഇന്ത്യയും ഭാരതും ഒന്നുതന്നെയെന്ന വാദമായിരിക്കും പ്രതിപക്ഷം ഉയർത്തുക.
തങ്ങളുടെ മുന്നണിക്ക് ‘ഇന്ത്യ’ എന്നു പേരിട്ടതാണ് ഭാരത് എന്ന പേരു സ്വീകരിക്കാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നും അതു വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും പ്രതിപക്ഷം വിലയിരുത്തുന്നു. പ്രതിപക്ഷത്തിന്റെ ഇന്ത്യയും ഭരണപക്ഷത്തിന്റെ ഭാരതും തമ്മിലുള്ള പോരാട്ടം എന്ന നിലയിലേക്ക് ലോക്സഭാ തിരഞ്ഞെടുപ്പിനെ മാറ്റാനുള്ള ബിജെപിയുടെ ശ്രമം ഇതിനു പിന്നിലുണ്ടെന്നും സംശയിക്കുന്നു. ഭാരതത്തെ ‘സ്വന്തമാക്കാൻ’ ബിജെപി നീക്കം നടത്തിയാൽ അതനുവദിച്ചു കൊടുക്കില്ലെന്നാണു പ്രതിപക്ഷത്തിന്റെ നിലപാട്.
Related News
‘കർഷകർക്ക് 9000 രൂപ ധനസഹായം’; ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ
വാണിജ്യ സിലണ്ടറുകളുടെ വില കുറയും
13 ദിവസങ്ങൾ കൊണ്ട് ഇന്ത്യ മുഴുവന്‍ ചുറ്റാൻ വെറും 26,000 രൂപ
ലോകത്ത് ഏറ്റവും സമയകൃത്യത പാലിക്കുന്ന വിമാനത്താവളം; നേട്ടം സ്വന്തമാക്കി ബംഗളൂരു വിമാനത്താവളം
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; സമാപനം നാളെ
മില്ലറ്റ് ഉത്പന്നങ്ങൾക്ക് അടക്കം നികുതി വെട്ടിക്കുറച്ച് ജിഎസ്ടി കൗൺസിൽ
ഇന്ത്യ- യുഎസ് ബന്ധം; പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടെന്ന് എസ്. ജയശങ്കർ
ബഹ്റൈനും ഇന്ത്യയും തമ്മിലുളള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തും
ഒരു രാജ്യം, ഒറ്റതിരഞ്ഞെടുപ്പ് റിപ്പോർട്ടിന് അന്തിമ അംഗീകാരം നൽകിയില്ല
ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ ഒബ്റോയ് അമർവിലാസ്
സുരക്ഷിതമായ രാജ്യം; ഇന്ത്യന്‍ ജാഗ്രതാ നിര്‍ദേശം തള്ളി കാനഡ
കാനഡയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; പേര് രജിസ്റ്റര്‍ ചെയ്യണം, വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
18ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പേരുമാറ്റം സംബന്ധിച്ച ബിൽ കേന്ദ്രം കൊണ്ടുവന്നാൽ അക്കാര്യത്തിലുള്ള വിശദ നിലപാട് പ്രതിപക്ഷം അപ്പോൾ തീരുമാനിക്കും. അതുവരെ ചർച്ചകളിൽനിന്നു പരമാവധി അകലം പാലിക്കും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C