മസ്‌കത്തിൽ ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾ​ക്ക് അം​ഗീ​കാ​രം; നിരക്ക് കുറക്കാൻ സാധ്യത

മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ർ​വി​സ് ന​ട​ത്താ​ൻ ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ടാ​ക്സി നി​ര​ക്കു​ക​ൾ കു​റ​യാ​ൻ സാ​ധ്യ​ത. ഒ​മാ​നി​ലെ ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളാ​യ ഒ ​ടാ​ക്സി, ഇ​പ്പോ​ൾ ഒ​മാ​ൻ ടാ​ക്സി എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഉ​ബ​ർ ടാ​ക്സി എ​ന്നി​വ​യാ​ണ് അ​ടു​ത്ത മാ​സം ഒ​ന്നു മു​ത​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും സ​ർ​വി​സ് ന​ട​ത്തു​ക.

ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾ​ക്ക് മ​റ്റു ടാ​ക്സി​ക​ളു​ടെ എ​തി​ർ​പ്പ് കാ​ര​ണം വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ർ​വി​സ് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. നി​ല​വി​ൽ ഉ​യ​ർ​ന്ന നി​ര​ക്കാ​ണ് വി​മാ​ന​ത്താ​വ​ള ടാ​ക്സി​ക​ൾ ഈ​ടാ​ക്കു​ന്ന​തെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ നി​ര​ക്കി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​വു​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രുടെ പ്ര​തീ​ക്ഷ.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *