മസ്കത്ത്: ലോകത്തിന്റെ ഏതുകോണിൽനിന്നും ഒമാന്റെ ഭംഗി കാണാൻ സാധിക്കുന്ന വെര്‍ച്വല്‍ ടൂര്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കമായി. ഗതാഗത ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം നാഷനല്‍ സര്‍വേ അതോറിറ്റിയുമായി ചേര്‍ന്ന് ഗൂഗിളിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.ഔദ്യോഗിക ലോഞ്ചിങ് പ്രതിരോധ മന്ത്രാലയ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ അല്‍ സാബിയുടെ കാര്‍മികത്വത്തില്‍ നടന്നു.
