മസ്കത്ത്: രാജ്യത്തെ നിയമമോ രാജകീയ ഉത്തരവോ അനുവദിക്കാത്ത ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെയുള്ളവ പിടിക്കപ്പെട്ടാല്‍ 15,000 റിയാല്‍ (30 ലക്ഷത്തിന് മുകളില്‍) വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് പുതിയ മന്ത്രിതല ഉത്തരവില്‍ വ്യക്തമാക്കി. രഹസ്യ വ്യാപാരത്തിനെതിരെ കനത്ത പിഴ ഉള്‍പ്പെടെ ശിക്ഷയുമായി ഒമാന്‍.
വാണിജ്യം, വ്യവസായം, തൊഴില്‍പരം, കരകൗശലം, വിനോദസഞ്ചാരം, മറ്റ് സാമ്പത്തിക പ്രവര്‍ത്തനം അടക്കമുള്ളവ നിയമവിരുദ്ധമായി ചെയ്താല്‍ ഇതിന്റെ പരിധിയില്‍ പെടും. ഇത് സ്വന്തം നിലക്കോ മറ്റുള്ളവരുമായി ചേര്‍ന്നോ നടത്തിയാലും ശിക്ഷാര്‍ഹമാണ്. സ്ഥാപനത്തിന്റെ വരുമാനം, ലാഭം, കരാറുകളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രത്യക്ഷമായോ പരോക്ഷമായോ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കല്ലാതെ സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്കോ മറ്റേതെങ്കിലും അക്കൗണ്ടിലേക്കോ മാറ്റുന്നത് സ്വകാര്യ വ്യാപാരത്തിന്റെ പരിധിയില്‍ വരും. സ്ഥാപനത്തിന്റെ ഉടമ അല്ലാതെ ആരെങ്കിലും സ്വകാര്യ അക്കൗണ്ടില്‍ വില്‍പ്പനയുടെ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതോ സ്വത്തുക്കളോ പണമോ കൈമാറുന്നതോ ബിനാമി ഇടപാടുകളുടെ ഗണത്തില്‍ പെടുന്നതാണ്.
സ്ഥാപനം സ്ഥാപിക്കുന്ന സമയത്തെ രേഖകള്‍, ലൈസന്‍സ് നേടാനുള്ള അപേക്ഷ, സ്ഥാപനത്തിന്റെ അക്കൗണ്ട് എന്നിവയില്‍ തെറ്റായ വിവരമോ കണക്കോ സമര്‍പ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും പ്രവാസികള്‍ക്ക് നല്കുന്ന സ്ഥാപന ഉടമയുടെ സമ്മതവും രഹസ്യ വ്യാപാരത്തില്‍പെടുന്നു.രഹസ്യ വ്യാപാരം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യാനും കേസുകള്‍ കുറക്കാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് മന്ത്രാലയം പരസ്യവും മറ്റും നടത്തും.
Related News
മസ്കത്ത്: മധ്യപൗരസ്ഥ്യ ദേശത്ത് ഉരുണ്ടു കൂടന്ന നിരവധി പ്രശ്നങ്ങളുൾപ്പെടെ നിരവധി കാരണങ്ങളാൽ ഒമാൻ എണ്ണ വില വീണ്ടും ഉയർന്നു. വെള്ളിയാഴ്ച ഒരു ബാരലിന് 81.56 ഡോളറായ...
Continue reading
മസ്കത്ത്: അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കിയതോടെ ആളൊഴിഞ്ഞ് ഹംരിയ. തിരക്കേറിയ തെരുവുകൾക്ക് പേരുകേട്ട സ്ഥലങ്ങളിലൊന്നായിരുന്നു ഇത്. ബംഗ്ലാദേശ...
Continue reading
മസ്കത്ത്: ഒമാൻ്റെ വിവിധ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങളോ മൂടൽമഞ്ഞോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഹിറ, ബുറൈമി, അൽ വുസ്ത...
Continue reading
മസ്കത്ത്: വാരാന്ത്യത്തിൽ വടക്കൻ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, മസ്കത്ത്, ...
Continue reading
പൂർണമായും ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം 'രാസ്ത'യുടെ പ്രദർശനം സലാലയിലും തുടങ്ങി. സിനി പോളീസിൽ രാത്രി പത്തരക്കാണ് ഷോ നടക്കുന്നത്. ജനുവരി 20 വരെ ഷോ ഉണ്ടാകുമെ...
Continue reading
മസ്കത്ത്: തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെ ദോഫാറിൽ കർശന നടപടിയുമായി മന്ത്രാലയം. ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ, ഷാലീം-ഹലാനിയത്ത് ഐലൻഡ്സ് വിലായത്തിലെ കൺസഷ...
Continue reading
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ സിംഗപ്പൂർ, ഇന്ത്യ സന്ദർശനം ഡിസംബർ 13 മുതൽ തുടങ്ങുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. സംയുക്ത താൽപര്യ ങ്ങൾ സേ...
Continue reading
ഒമാനിൽ തൊഴിലാളികൾക്ക് പരാതികൾ പറയാൻ സ്ഥാപനങ്ങൾ സംവിധാനമൊരുക്കണം.50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആണ് പരാതികൾ പറയാൻ സംവിധാനം ഒരുക്കേണ്ടത്. സംവിധാനം ഒരുക്ക...
Continue reading
മസ്കത്ത്: കോട്ടയത്തിൻ്റെ സ്വന്തം കായിക വിനോദമായ നാടൻ പന്തുകളി ടൂർണമെന്റ് മസ്കത്തിൽ നടന്നു. ഒമാൻ, യു.എ.ഇ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള കോട്ടയംകാരായ പ...
Continue reading
മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ദോഫാർ ഗവർണറേറ്റിൽനിന്ന് 262 തൊഴിലാളിക ളെ പിടികൂടി.തൊഴിൽ മന്ത്രാലയം റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് നവംബറിൽ നടത്തിയ...
Continue reading
മസ്കറ്റ്: ഭിന്നശേഷിക്കാർക്കായുള്ള നാലാമത് വാർഷിക പരിപാടി ഇന്ന് മസ്കറ്റ് ഗവർണറേറ്റിലെ ബൗഷർ സ്പോർട്സ് കോംപ്ലക്സിൽ ആരംഭിച്ചു. സാംസ്കാരിക, കായിക, യുവജന മന്ത്...
Continue reading
ദോഹ: ദേശീയ ദിനം ആഘോഷിക്കുന്ന സൗഹൃദ രാഷ്ട്രമായ ഒമാന്‍ ആശംസ നേർന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനി.
സുൽത്താ...
Continue reading
നിയമലംഘനം പിടിക്കപ്പെട്ടാല്‍ മന്ത്രാലയം ശിക്ഷാനടപടികള്‍ സ്വീകരിക്കും. വാണിജ്യ റജിസ്റ്ററില്‍ നിന്ന് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം റദ്ദാക്കുക, 5000 റിയാല്‍ പിഴ, വീണ്ടും നിയമ ലംഘനം നടത്തിയാല്‍ പതിനയിരം റിയാല്‍ പിഴയും മൂന്ന് മാസത്തേക്ക് പ്രവര്‍ത്തനം സസ്പെന്‍ഡ് ചെയ്യലും, മൂന്നാം തവണ നിയമലംഘനം നടത്തിയാല്‍ 15000 റിയാല്‍ പിഴയും വാണിജ്യ റജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യലും, ഇതിന് ശേഷം ഒരു വര്‍ഷത്തിന് ശേഷമല്ലാതെ വീണ്ടും റജിസ്റ്റര്‍ ചെയ്യാനാകില്ലെന്നും മന്ത്രാലയം ഉത്തരവില്‍ പറയുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C