ദോഹ: 2036ലെ വിശ്വകായിക മേളയുടെ ആതിഥ്യത്തിന് ഒരുങ്ങുന്ന ഖത്തറിന് പൂർണ പിന്തുണയുമായി അന്താരാഷ്ട്ര തൈക്വാൻഡോ പ്രസിഡന്റ് ഡോ. ചുങ് വോൻ ചൗ. ഒളിമ്പിക്സിന് ആതിഥേയത്വ വഹിക്കാൻ ഖത്തർ എന്തുകൊണ്ടും പ്രാപ്തരാണെന്നും 2006ലെ ഏഷ്യൻ ഗെയിംസ് മുതൽ 2022ലെ ലോകകപ്പ് വരെയുളള്ള സുപ്രധാന ചാമ്പ്യൻഷിപ്പുകളുടെ വിജയകരമായ സംഘാടനത്തിലൂടെ ഖത്തർ അത് തെളിയിച്ചതാണെന്നും ഖത്തർ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഡോ. ചുങ് വോൻ ചൗ പറഞ്ഞു.
