ഇബ്ര: മുൻ പ്രധാന മന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിര ഗാന്ധിയുടെ 40ാമത് രക്ത സാക്ഷിത്വ വാർഷിക ദിനം ഒ.ഐ.സി.സി ഒമാൻ ഇബ്രയുടെ ആഭിമുഖ്യ ത്തിൽ ആചരിച്ചു. സമാനതകളില്ലാത്ത നിശ്ചയ ദാർഢ്യത്തിന്റെ ഉടമയായിരുന്നു ഇന്ദിര ഗാന്ധിയെന്ന് യോഗത്തിൽ സംസാരിച്ച ഒ.ഐ.സി.സി ഒമാനി ഇബ്രപ്രസിഡന്റ് ജിനോയ് സ്കറിയ പറഞ്ഞു. അനുസ്മരണ സമ്മേളനം ഒ.ഐ.സി.സി ഒമാൻ ഇബ്രയുടെ ആദ്യ പ്രസിഡന്റും നാഷനൽ കമ്മിറ്റി ദേശീയ സെക്രട്ടറിയുമാ തോമസ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ഒമാനിലെ തന്നെ സ്ഥാപക നേതാവ് കൂടിയായ എം.ജെ സലിം മുഖ്യപ്രഭാഷണം നടത്തി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
