ദോഹ: വലിയ ശബ്ദമുണ്ടാക്കി റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾക്ക് പിടിവീഴും. പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ച് വാഹനത്തിനുള്ളിൽ പരിഷ്കാരം വരുത്തി വലിയ ശബ്ദങ്ങൾ സൃഷ്ടിക്കുന്നതും അമിത വേഗത്തിൽ ഓടിക്കുന്നതും പിഴ ചുമത്താൻ ഇടയാക്കും. വാഹനം പിടിച്ചെടുക്കുകയും ചെയ്യും. വാഹനത്തിന്റെ ശബ്ദം കൂട്ടാൻ പരിഷ്കാരങ്ങൾ വരുത്തുന്നവരെ പിടികൂടാൻ പരിശോധന ശക്തമാണ്.
ടിന്റഡ് ഫിലിമുകൾ ഒട്ടിക്കുന്നതും ഉൾപ്പെടെയുള്ള ഗതാഗത ലംഘനങ്ങൾക്കെതിരെ കർശന പരിശോധനാ ക്യാംപെയ്നുമായി ഗതാഗത മന്ത്രാലയം രംഗത്തുണ്ട്.സുതാര്യമായ ഫിലിം സീറോ ഗ്ലാസുകൾ ഉപയോഗിച്ചാൽ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം കിട്ടുമെന്ന് മാത്രമല്ല ദൂരക്കാഴ്ച കുറയ്ക്കില്ലെന്നും ലഖ്വിയ പട്രോൾ ഓഫിസർ വ്യക്തമാക്കി. അതേസമയം ഇരുണ്ട ഫിലിം ഗ്ലാസുകൾ ദൂരക്കാഴ്ച കുറക്കുന്നതിനൊപ്പം മറ്റ് റോഡ് ഉപയോക്താക്കൾക്കും അപകടഭീഷണി ഉയർത്തും. റോഡ് സുരക്ഷയ്ക്കാണ് മുൻഗണനയെന്നും ഓഫിസർ വ്യക്തമാക്കി.
എൻജിനുകൾക്ക് അനുവദിച്ച ശബ്ദപരിധി മറികടക്കുന്നുണ്ടോയെന്നും കാഴ്ച മറയ്ക്കുന്ന തരം ടിന്റഡ് ഫിലിമുകളാണോ ഒട്ടിച്ചതെന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്. എൻജിൻ ശബ്ദം പാർപ്പിട മേഖലകളിൽ ശബ്ദ മലിനീകരണത്തിന് ഇടയാക്കും. ഇത്തരം പെരുമാറ്റങ്ങൾ തടയാനാണ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ദിവസം ലുസെയ്ൽ മേഖലയിൽ പരിശോധനകൾ നടത്തിയിരുന്നു. വ്യവസ്ഥകൾ ലംഘിക്കുന്ന ഡ്രൈവർമാരോട് വിട്ടുവീഴ്ചയില്ല.
Related News
കുവൈറ്റിൽ ഫെബ്രുവരി എട്ടിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഓഫിസുകളിൽ പരിശോധന
കുടുംബവിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റ് അംഗങ്ങൾ
വ്യാജ സർട്ടിഫിക്കറ്റ് സംഘം പിടിയിൽ
അനധികൃത ചികിത്സ; കോസ്മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി കുവൈത്ത്
സൗദിയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു; കണക്കുകൾ പുറത്തുവിട്ട് ജനറൽ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി
കുവൈത്തിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം
കുവൈത്ത് പരിസ്ഥിതി നിയമം കർശനമാക്കുന്നു
കൊലക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി
അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷ ഇളവു നൽകുന്നു
ആരോഗ്യ മന്ത്രാലയത്തിന് ഫ്ളെക്സിബിൾ ജോലി സമയം അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C