റിയാദ്: സൗദി അറേബ്യയിൽ ജനവാസ മേഖലകളുടെ പരിസരങ്ങളിലും വ്യവസായിക മേഖലകളിലും മൃഗശാലകൾ സ്ഥാപിക്കുന്നത് നിരോധിച്ചു മൃഗശാലകൾക്കായി മുനിസിപ്പൽ മന്ത്രാലയം പുറത്തിറക്കിയ നിയമാവലിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ വിനോദം, പരിസ്ഥിതി അല്ലെങ്കിൽ വാണിജ്യ ആവശ്യങ്ങൾക്കായി നിയുക്തമാക്കിയ സ്ഥലങ്ങളിലും പ്രകൃതിദത്ത റിസർവുകളിലും മൃഗശാല സ്ഥാപിക്കാൻ അനുവാദമുണ്ട്.
