മലപ്പുറം; സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മണ്‍സൂണ്‍ ബംബര്‍ ബി ആര്‍ 92 ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഒന്നാം സമ്മാനമായി പത്ത് കോടി രൂപയും രണ്ടാം സമ്മാനമായി പത്ത് ലക്ഷം വീതം അഞ്ച് പേര്‍ക്കുമാണ്. നറുക്കെടുത്ത് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിജയിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ ഇപ്പോഴിതാ ബംബര്‍ വിജയി മലപ്പുറത്താണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. പരപ്പനങ്ങാടിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ കൂട്ടായി എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. MB 200261 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. പാലക്കാട്ടെ ന്യൂ സ്റ്റാര്‍ എജസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.അതേസമയം, മുന്‍ കാലങ്ങളില്‍ നറുക്കെടുത്ത ബംബര്‍ വിജയികള്‍ ഒന്നും തന്നെ പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. മണ്‍സൂണ്‍ ബംബര്‍ വിജയിയും പേര് വെളിപ്പെടുത്തില്ലെന്നാണ് കരുതിയത്. എന്നാല്‍ ഇന്ന് വൈകീട്ടോടെ വിജയികള്‍ ടക്കറ്റ് അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C