റാസല്‍ഖൈമ: മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഗിന്നസ് തേരിലേറുന് വെടിക്കെട്ടുൾപ്പെടെ പുതുവര്‍ഷ തലേന്ന് വിപുലമായ ആഘോഷ പരിപാടികള്‍ പ്രഖ്യാപിച്ച് റാസല്‍ഖൈമ. അല്‍ മര്‍ജാന്‍ ദ്വീപിനും അല്‍ഹംറ വില്ലേജിനുമിടയിലുള്ള വിശാലമായ നദീതട പ്രദേശം, ഫെസ്റ്റിവല്‍ ഗ്രൗണ്ടുകള്‍, ധായ, ജെയ്സ്, യാനാസ്, റംസ് തുടങ്ങിയ പാര്‍ക്കിങ് സോണുകള്‍ തുടങ്ങിയയിടങ്ങളില്‍ തമ്പടിച്ച് സന്ദര്‍ശകര്‍ക്ക് സൗജന്യമായി കരിമരുന്ന് വിരുന്ന് ആസ്വദിക്കാം.മുക്താര്‍, ഫഹ്മില്‍ ഖാന് തുടങ്ങി പ്രശസ്തരുടെ നേതൃത്വത്തില്‍ അറബിക്-ബോളിവുഡ് സംഗീത വിരുന്ന് പുതുവര്‍ഷ തലേന്ന് നടക്കും. അല്‍റംസ് പാര്‍ക്കിങ് സോണില്‍ ബാര്‍ബിക്യു ക്യാമ്പിങ് അനുവദിക്കും. ഇവിടെ കരി കത്തിക്കുന്നതിനുള്ള സൗകര്യവും മാലിന്യ സഞ്ചികളും സജ്ജീകരിക്കും.
