അബൂദബിയിൽ പുതിയ​ ശി​ശു​സം​ര​ക്ഷ​ണ ന​യ​ത്തി​ന്​ അം​ഗീ​കാ​രം

അ​ബൂ​ദ​ബി: കു​ടും​ബ​ങ്ങ​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും പി​ന്തു​ണ​ക്കു​ന്ന​തി​നും കു​ട്ടി​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​നു​മാ​യി ശി​ശു​സം​ര​ക്ഷ​ണ ന​യ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി​ അ​ബൂ​ദ​ബി. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്​ അ​ബൂ​ദ​ബി ഏ​ർ​ളി ചൈ​ൽ​ഡ്​​ഹു​ഡ്​ അ​തോ​റി​റ്റി​യാ​ണ്​ ന​യ​ത്തി​ന്​ രൂ​പം ന​ൽ​കി​യ​ത്. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബു​ധ​നാ​ഴ്ച ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​മാ​ണ്​ പു​തി​യ ന​യ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ന്യാ​യ​വും വി​വേ​ച​ന​ര​ഹി​ത​വു​മാ​യ ന​ട​പ​ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യോ അ​വ​ഗ​ണി​ക്കു​ക​യോ ചെ​യ്യു​ന്ന കേ​സു​ക​ളി​ൽ ദ്രു​ത​ഗ​തി​യി​ൽ പ്ര​തി​ക​രി​ക്കാ​നു​ള്ള ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്​ പു​തി​യ ന​യ​ത്തി​ലൂ​ടെ പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.

ശി​ശു​സൗ​ഹൃ​ദ​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി എ​ല്ലാ​ത​ല​ത്തി​ലു​മു​ള്ള പി​ന്തു​ണ​യും സം​ര​ക്ഷ​ണ​വും ന​ൽ​കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ യോ​ഗ​ത്തി​ൽ വി​വ​രി​ച്ചു.കു​ട്ടി​ക​ൾ നേ​രി​ട്ടേ​ക്കാ​വു​ന്ന ശാ​രീ​രി​ക​വും മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ച്​ കു​ടും​ബ​ങ്ങ​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നാ​യു​ള്ള വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി.

കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച​ക്കും അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തി​നും ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മു​ള്ള ആ​രോ​ഗ്യ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം​ചെ​യ്യു​ന്ന​തി​നാ​യി ശൈ​ശ​വ​ഘ​ട്ട​ത്തി​ൽ ത​ന്നെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പ്ര​ധാ​ന്യ​വും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.രാ​ഷ്ട്ര​ത്തെ ന​യി​ക്കാ​നാ​യി യു​വാ​ക്ക​ളെ ഭാ​വി​യി​ൽ ഇ​ത്​ സ​ജ്ജ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *