അബുദബി: യുഎഇയില്‍ നിന്ന് ഒമാനിലേക്ക് പുതിയ ബസ് സര്‍വീസ് ആരംഭിക്കുന്നു. ഈ മാസം ആറ് മുതലാണ് സര്‍വീസിന് തുടങ്ങും. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ റാസൽഖൈമയെയും മുസന്ദം ഗവര്‍ണറേറ്റിനെയും ബന്ധിപ്പിച്ചു കൊണ്ടാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്. രാവിലെയും വൈകിട്ടുമായി ദിവസവും രണ്ട് സര്‍വീസ് ഉണ്ടാകും.
യുഎഇയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഒമാനിലെ മുസന്തത്തിന്റെ മനോഹരമായ ഭൂപ്രകൃതി ആസ്വദിക്കാനുളള അവസരമാണ് ഇതിലൂടെ വന്നു ചേര്‍ന്നിരിക്കുന്നത്. ഒമാനിലുളളവര്ക്ക് റാസൽഖൈമ ഉള്‍പ്പെടെയുളള യുഎഇയിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും കഴിയും. ശൈത്യകാലം ആരംഭിക്കുന്നതിന് മുന്നോടിയായാണ് യുഎഇയിലെയും ഒമാനിലെയും ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ബസ് സര്‍വീസ് ആരംഭിക്കുന്നത്. റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
റാസല്‍ഖൈമയിലെ പ്രധാന ബസ് സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് ഖസബിലെ വിലായത്തില്‍ അവസാനിക്കുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ എട്ട് മണിക്കും വൈകുന്നേരം ആറ് മണിക്കും രണ്ട് സര്‍വീസുകളാകും ഉണ്ടായിരിക്കുക. മൂന്ന് മണിക്കൂറാണ് യാത്രക്ക് വേണ്ടി വരുന്ന സമയം. ഒരു വശത്തേക്കുളള യാത്രക്ക് അന്‍പത് ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതേറിറ്റിയുടെ ഔദ്യാഗിക വെബ് സൈറ്റിലൂടെ ടിക്കറ്റുകള്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.
Related News
ടൂറിസം രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി സൗദി അറേബ്യ
ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രം; വീണ്ടും ഒന്നാമതായി ദുബൈ
അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു
യുഎഇ: അമിതവേഗത നിയമ ലംഘനത്തിന് 3,000 ദിർഹം വരെ പിഴ
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 21 മുതല്‍ 24 വരെ വിന്റര്‍ ക്യാമ്പ് നടക്കും
യു.എ.ഇ ദേശീയദിനം: ഡിസംബർ രണ്ടിനും മൂന്നിനും പൊതുഅവധി
നവംബർ 15 മുതൽ 18 വരെ യുഎഇയിൽ മഴ പ്രതീക്ഷിക്കുന്നതായി എൻസിഎം
യുഎഇ ഉഗാണ്ട നേതാക്കൾ കൂടിക്കാഴ്ച നടത്തി
ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ശക്തമാക്കി അബുദാബി
നിയമവിരുദ്ധ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ സൗദിയിൽ ടൂറിസം മേഖലയിൽ പരിശോധന
ഷാർജ എക്സ്പോ സെൻറർ പുസ്തകോത്സവത്തിനായി ഒരുങ്ങി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C