ഡൽഹി : പാർലിമെൻറ് അംഗത്വം പുനസ്ഥാപിച്ച് 4മാസങ്ങൾക്ക് ശേഷം കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധി പാർലിമെൻറ്റിൽ. പാർലിമെൻറ്റ് വളപ്പിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമ തൊട്ട് വാങ്ങിയാണ് അദ്ദേഹം പാർലിമെൻറ് നകത്തേക്ക് കയറിയത്.’ഇന്ത്യ ‘ മുദ്രാവാക്യം വിളിച്ച് കോൺഗ്രസ് എംപിമാർ അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നൽകി.
ഇന്ന് രാവിലെയാണ് പാർലിമെൻറ് അംഗത്വം പുനസ്ഥാപിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുൽ രാഹുലിന്റെ വിജ്ഞാനമിറക്കിയത്.അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി നിർണായകമാകുമെന്നാണ് സൂചന.
സുപ്രീംകോടതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകീർത്തി കേസിലെ ശിക്ഷ സ്റ്റേ ചെയ്തത്. അതിനിടെ രാഹുലിന്റെ എംപി സ്ഥാനം പുനസ്ഥാപിക്കുന്നത് വൈകിയതിൽ കോൺഗ്രസ് പാർട്ടി പ്രതികരിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C