ദോഹ: 2025ലെ ദേശീയ കായിക ദിനത്തോട നുബന്ധിച്ച് പ്രഥമ ഹാഫ് മാരത്തൺ ചാമ്പ്യൻഷിപ് ഖത്തർ ഒളിമ്പിക് കമ്മിറ്റി. അടുത്ത വർഷത്തെ ദേശീയ കായിക ദിനമായ ഫെബ്രുവരി 11നാണ് ഖത്തറിലെ ഓട്ടപ്രേമികൾക്കായി ഒരുക്കുന്ന ഹാഫ് മാരത്തൺ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം നടന്ന വാർത്തസമ്മേളനത്തിലായിരുന്നു അധികൃതരുടെ പ്രഖ്യാപനം.രാജ്യത്തിന്റെ കായിക പാരമ്പര്യവും ഒപ്പം ആരോഗ്യമുൻകരുതലുകളും സന്ദേശമാവുന്ന മാരത്തണിൽ പങ്കെടുക്കാൻ കായിക താരങ്ങളുംഅമച്വർ അത്ലറ്റുകളും കുടുംബങ്ങളും മുന്നോട്ട് വരണമെന്ന് ക്യു.ഒ.സി ഹാഫ് മാരത്തൺ 2025 സംഘാടക സമിതി പ്രസിഡന്റ് ശൈഖ് സുഹൈം ബിൻ മുഹമ്മദ് ആൽ ഥാനി പറഞ്ഞു.
