ന്യൂഡൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ചേർക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ ‘ഒരു രാഷ്ട്രം-ഒരു തെരഞ്ഞെടുപ്പ്’ എന്ന വിഷയം ആലോചിക്കാൻ മറ്റൊരു സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ഒരു കമ്മിറ്റി രൂപീകരിച്ചു. രാജ്യത്തുടനീളമുള്ള ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനാണ് ഈ സമിതി രൂപീകരിച്ചത്. ഈ കമ്മിറ്റിയിലെ മറ്റ് അംഗങ്ങളുടെ പേരുകൾ അടങ്ങിയ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
സെപ്റ്റംബർ 18 മുതൽ 22 വരെ പ്രത്യേക പാർലമെന്റ് സമ്മേളനങ്ങൾ നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തിൽ കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോർട്ട്. ലോക്സഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രം പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C