ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്പോര്.വര്‍ഷകാല സമ്മേളനത്തിന്റെ ഏഴാംദിവസവും ലോക്സഭയിലെയും രാജ്യസഭയിലും നടപടികള്‍ സ്തംഭിച്ചു. മണിപ്പുര്‍ വിഷയം ചര്‍ച്ചചെയ്യണമെന്ന ആവശ്യത്തെ ചൊല്ലിയുള്ള ബഹളത്തിന്റെ പശ്ചാത്തലത്തില്‍ ലോക്സഭ ഉച്ചയ്ക്ക് 12 മണിവരെ പിരിഞ്ഞു.
ഇരു സഭകളിലെയും ലിസ്റ്റ് ചെയ്ത മുഴുവന്‍ കാര്യങ്ങളും മാറ്റിവെച്ച് മണിപ്പുര്‍ വിഷയം ചര്‍ച്ചചെയ്യണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ പാര്‍ട്ടികള്‍. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തണമെന്നും ഇവര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്താന്‍ തീയതി നിശ്ചയിക്കാന്‍ പ്രതിപക്ഷസഖ്യം ലോക്സഭാ സ്പീക്കറോട് ഇന്ന് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
see more news-https://malayaladeshamnews.com/category/national/
Related News
കറുത്ത വസ്ത്രമണിഞ്ഞും കരിങ്കൊടികളുയർത്തിയുമാണ് ‘ഇന്ത്യ മുന്നണി’ അംഗങ്ങൾ പാർലമെന്റിലെത്തിയത്. വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിലെ എം.പിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C