അബൂദബി: യു.എ.ഇയുടെ 53ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് 5 3 ജി.ബി സൗജന്യ ഡേറ്റ ലഭിക്കുന്നുവെന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി യു.എ.ഇയിലെ ടെലികോം കമ്പനികൾ. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് രാജ്യത്തെ പ്രമുഖ ടെലികമ്യൂണിക്കേ ഷൻ സേവന ദാതാക്കളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത സംശയാസ്പദമായ ലിങ്കുകൾ അവഗണിക്കണമെന്നും അത്തരം സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് പങ്കുവെക്കരുതെന്നും മുന്റിയിപ്പിൽ പറയുന്നു.
