നടുമുറ്റം വിൻ്റർക്യാമ്പ് സംഘടിപ്പിച്ചു

ശൈത്യകാല അവധിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടുമുറ്റം ഖത്തർ വിൻ്റർസ്പ്ലാഷ് എന്ന തലക്കെട്ടിൽ വിൻ്റർ ക്യാമ്പ് നടത്തി. നുഐജയിലെ കാംബ്രിഡ്ജ് ഇൻ്റർനാഷണൽ ഗേൾസ് സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. തങ്ങളിലുള്ള കഴിവുകളെ കണ്ടെത്താൻ പ്രചോദിപ്പിച്ചുകൊണ്ട് ഡോ. അബ്ദുസ്സലാം വിലങ്ങിൽ, സ്പോർട്സിലൂടെ സാമൂഹിക ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കായികതാരം സാദിഖ് റഹ്മാൻ, കുട്ടികൾക്കിടയിൽ പരസ്പര ബന്ധം ഊഷ്മളമാക്കി ജോളി തോമസ് , സാമ്പത്തിക അച്ചടക്കത്തിൻ്റെയും സമ്പാദ്യശീലങ്ങളുടെയും പാഠങ്ങൾ പകർന്ന് ആബിദ എൻ അബ്ദുല്ല, ടീം ബിൽഡിംഗിനെക്കുറിച്ച് റോഷ്ന അബ്ദുൽജലീൽ , മൂല്യങ്ങളെ വിവിധ ആക്റ്റിവിറ്റികളിലൂടെ പഠിപ്പിച്ചുകൊണ്ട് തെരേസ തോമസ്, സ്ക്രീനിനും ഡിജിറ്റൽ ലോകത്തിനുമപ്പുറത്തേക്കുള്ള സൌഹൃദങ്ങളുടെ പുതിയ വഴികളെ പരിചയപ്പെടുത്തി ഫാത്വിമ ശബ്നം തുടങ്ങിയവർ വൈവിധ്യമാർന്ന സെഷനുകൾ കുട്ടികൾക്കായി നടത്തി. ജൂനിയർ കുട്ടികൾക്കായി ഖമറുന്നീസയും വാഹിദ നസീറും ചേർന്ന് ആർട് ആൻഡ് ക്രാഫ്റ്റ് സെഷനും ആൺകുട്ടികൾക്കായി ബ്ലാസ്റ്റേഴ്സ് അക്കാദമി പ്രതിനിധികൾ ഫുട്ബാളിൻ്റെ പ്രാഥമിക പാഠങ്ങളും നൽകി.നടുമുറ്റം പ്രസിഡൻ്റ് സന നസീം, വൈസ് പ്രസിഡൻ്റുമാരായ റുബീന മുഹമ്മദ് കുഞ്ഞി, നജ്ല നജീബ്, കൺവീനർമാരായ സുമയ്യ തസീൻ, ഹുദ എസ് കെ, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും പ്രോഗ്രാം ഹെഡുമായ അഹ്സന കരിയാടൻ, സജ്ന സാക്കി, രമ്യ കൃഷ്ണ,അജീന അസീം,ജമീല മമ്മു, ഹുമൈറ വാഹിദ്,ഹനാൻ, വിവിധ ഏരിയ എക്സിക്യൂട്ടീവുകളും പ്രവർത്തകരും നേതൃത്വം കൊടുത്തു.ഫോട്ടോ:- ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ നടുമുറ്റം ഭാരവാഹികളോടൊപ്പം

Leave a Reply

Your email address will not be published. Required fields are marked *