മൊ​​​റോ​​​ക്കോ ഭൂ​​​ക​​​മ്പത്തിൽ മ​​​ര​​​ണം 2,862 ആ​​​യി

റ​​​ബാ​​​ത്ത്: മൊ​​​റോ​​​ക്കോ ഭൂ​​​ക​​​മ്പത്തി​​​ൽ മ​​​ര​​​ണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 2,862 ആ​​​യതായി ആണ് റിപ്പോർട്ട്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രു​​​ടെ എ​​​ണ്ണം 2500 ആ​​​ണ്.

ബ്രി​​​ട്ട​​​ൻ, സ്പെ​​​യി​​​ൻ, ഖ​​​ത്ത​​​ർ, യു​​​എ​​​ഇ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​വാ​​​ഗ്ദാ​​​നം അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യി മൊ​​​റോ​​​ക്ക​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു.

60 ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, നാ​​​ലു നാ​​​യ​​​ക​​​ൾ, നാ​​​ലു മെ​​​ഡി​​​ക്ക​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട സം​​​ഘ​​​ത്തെ​​​ ബ്രി​​​ട്ട​​​ൻ അ​​​യ​​​ച്ചിട്ടുണ്ട്. സ്പെ​​​യി​​​ൻ 86 ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും എ​​​ട്ടു നാ​​​യ​​​ക​​​ളെ​​​യും ന​​​ല്കി​​​.

Related News

എന്നാൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ഹൈ ​​​അ​​​റ്റ്‌​​ല​​​സ് മ​​​ല​​​യി​​​ൽ ഭൂ​​​ക​​​മ്പത്തി​​​ന്‍റെ പ്ര​​​ഭ​​​വ​​​കേ​​​ന്ദ്ര​​​ത്തോ​​​ടു ചേ​​​ർ​​​ന്ന മേ​​​ഖ​​​ല​​​യി​​​ൽ ദു​​​ഷ്ക​​​ര​​​മാ​​​ണ്. ഇ​​​വി​​​ടെ വ​​​ലി​​​യ യ​​ന്ത്ര​​ങ്ങ​​ൾ എ​​​ത്തി​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ല. കൈ ​​​മാ​​​ത്ര​​​മാ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് ആ​​​യു​​​ധ​​​മെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *