അബുദാബി: ‘എമിറേറ്റ്‌സിൽ നിന്ന്… ഞങ്ങൾ മൊറോക്കോയ്ക്കും അവിടുത്തെ ജനങ്ങൾക്കുമൊപ്പമാണ്’, യുഎഇ മീഡിയ ഓഫീസ് എക്‌സിൽ കുറിച്ചു. അബുദാബിയിലെ അഡ്‌നോക് കെട്ടിടവും ദുബായിലെ ബുർജ് ഖലീഫയും ഉൾപ്പടെയുള്ള പ്രധാന നിർമ്മിതികളിൽ മൊറോക്കോ പതാക പ്രദർശിപ്പിച്ചു. ഭൂചലനം മൂലം വൻ നാശനഷ്ടമുണ്ടായ മൊറോക്കോയിലെ ജനതയ്ക്ക് ഐക്യദാർഢ്യവുമായി യുഎഇ.
സെപ്തംബർ എട്ടിന് രാത്രി 11 മണിയോടെയാണ് മോറോക്കോയിൽ വൻ ഭൂചലനം റിപ്പോർട്ട് ചെയ്തത്. മറാകഷിന് 71 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് റിപ്പോർട്ട് ചെയ്തത്. തീവ്രത 4.9 രേഖപ്പെടുത്തിയ മറ്റൊരു തുടർചലനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു. കൂടുതൽ മരണം അൽ ഹാവുസ് പ്രവിശ്യയിലാണ് റിപ്പോർട്ട് ചെയ്തത്. 1400ൽ അധികം പേർക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. 2100ൽ അധികം പേർക്ക് പരിക്കുകളുണ്ട്. പല സ്ഥലങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഇനിയും എത്താൻ സാധിച്ചിട്ടില്ല.
Related News
അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു
യുഎഇ: അമിതവേഗത നിയമ ലംഘനത്തിന് 3,000 ദിർഹം വരെ പിഴ
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 21 മുതല്‍ 24 വരെ വിന്റര്‍ ക്യാമ്പ് നടക്കും
യു.എ.ഇ ദേശീയദിനം: ഡിസംബർ രണ്ടിനും മൂന്നിനും പൊതുഅവധി
നവംബർ 15 മുതൽ 18 വരെ യുഎഇയിൽ മഴ പ്രതീക്ഷിക്കുന്നതായി എൻസിഎം
യുഎഇ ഉഗാണ്ട നേതാക്കൾ കൂടിക്കാഴ്ച നടത്തി
ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ശക്തമാക്കി അബുദാബി
നിയമവിരുദ്ധ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
ഷാർജ എക്സ്പോ സെൻറർ പുസ്തകോത്സവത്തിനായി ഒരുങ്ങി
യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത
യുഎഇയിലേക്ക് വരുമ്പോഴും പോകുമ്പോഴും 60,000 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ അഫ്സഹ് ആപ്പ് ഉപയോഗിക്കാം
കുടുംബതർക്ക പരിഹാരം; അബുദാബിയിൽ പുതിയ കോൾ സെന്റർ ആരംഭിച്ചു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C