ജിദ്ദ: സൗദിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടി അതിവേഗ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. 2030 ഓടെ 5000ഓളം ചാർജിംഗ് സ്റ്റേഷനുകളാണ് രാജ്യത്തുടനീളം സ്ഥാപിക്കുക. ഇതിനായി പബ്ലിക് ഇൻവെൻസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിൽ പുതിയ കമ്പനി രൂപീകരിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ അതിവേഗ ചാർജിംഗ് സേവനങ്ങൾക്ക് വേണ്ടി ഉയർന്ന നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
75 ശതമാനം പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെയും 25 ശതമാനം സൗദി ഇലക്ട്രിസിറ്റി കമ്പനിയുടേയും പങ്കാളിത്തത്തോടെയാണ് ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ എന്ന പേരിൽ പുതിയ കമ്പനി രൂപീകരിച്ചത്. മുഴുവൻ നഗരങ്ങളിലും അവയെ ബന്ധിപ്പിക്കുന്ന റോഡുകളിലും പുതിയ ചാർജിംഗ് സ്റ്റേഷനുകൾ ലഭ്യമാക്കും. ഇത് പ്രാദേശികമായി ഇലക്ട്രിക് കാർ സംവിധാനം ശക്തിപ്പെടുത്തുന്നതിനും അവയുടെ ഉപയോഗം വ്യാപകമാക്കുന്നതിനും സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർനിർമാതാക്കളായ ലൂസിഡ് കമ്പനി കഴിഞ്ഞ മാസം ജിദ്ദ റാബിഖിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ നിന്ന് നിർമാണം ആരംഭിച്ചിരുന്നു. പ്രതിവർഷം 1,55,000 ഇലക്ട്രിക് കാറുകൾ നിർമ്മിക്കാൻ ശേഷി ഇവിടെയുണ്ട്. കയറ്റുമതിക്ക് പുറമെ പ്രദേശിക വിപണിയും കമ്പനി ലക്ഷ്യം വെക്കുന്നു. ഇത്തരം പ്രദേശിക കാർ നിർമാണ കമ്പനികൾക്ക് സഹായകരമാകുംവിധമാണ് ചാർജിംഗ് സ്റ്റേഷനുകളുടെ നിർമാണം.
Related News
ടൂറിസം രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി സൗദി അറേബ്യ
സൗദിയിൽനിന്ന് റീ എൻട്രിയിൽ പോയി തിരിച്ചുവരാത്തവർക്കുള്ള യാത്രാ വിലക്ക് നീക്കി
മന്ത്രി സ്മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണറും കൂടിക്കാഴ്ച നടത്തി
സൗദിയിൽ പൊതുഗതാഗതം ഉപയോഗിച്ചവരിൽ വൻ വർധന
ഒരാഴ്ചക്കിടെ സൗദിയിൽ നിന്നും നാടുകടത്തിയത് 9,542 വിദേശികളെ
സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടകയിൽ വൻ വർധന; പരാതിയുമായി ഉപഭോക്താക്കൾ
സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്; നവംബറിൽ 1.7 ശതമാനമായി ഉയർന്നു
റഷ്യൻ പ്രസിഡൻറ് പ്രസിഡൻറ് വ്ലാദിമിർ പുടിൻ റിയാദിലെത്തി. റഷ്യ സന്ദർശിക്കാൻ സൗദി കിരീടാവകാശിയെ ക്ഷണിച്ച് പുടിൻ
സൗദിയിൽ ബാൽക്കണിക്ക് പ്രത്യേക നിറം നൽകരുത്; നിർമ്മാണത്തിനും അറ്റകുറ്റപണിക്കും അനുമതി വേണം
വ്യാപക മഴക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യത
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അബ്ഹൂർ ബീച്ച് വാട്ടർഫ്രണ്ട് വികസനപദ്ധതി ഉദ്ഘാടനം ചെയ്തു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C