കുവൈത്ത് : വാണിജ്യ, വ്യവസായ വകുപ്പിലെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയില്‍ വ്യാജ ഉൽപന്നങ്ങളുടെ വന്‍ശേഖരം പിടികൂടി. പ്രമുഖ ബ്രാന്‍ഡുകളുടെ ലേബല്‍ പതിച്ച രണ്ടായിരത്തിലേറെ വ്യാജ കണ്ണടകളും മറ്റു വസ്തുക്കളുമാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. സ്ഥാപനത്തെ കമേഴ്സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
മറ്റു പ്രദേശങ്ങളില്‍ നടന്ന പരിശോധനയില്‍ വാഹനങ്ങളുടെ വ്യാജ സ്പെയര്‍പാർട്ടുകളും കണ്ടെത്തിയിട്ടുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ പേരിലുള്ള 460 കാര്ട്ടന് സ്പെയര്‍ പാര്‍ട്സുകളാണ് പിടിച്ചെടുത്തത്. പ്രമുഖ കാര്‍ ബ്രാന്‍ഡുകളുടെ ലോഗോകള്‍ പതിച്ചവയായിരുന്നു ചിലത്.
രഹസ്യവിവരം ലഭിച്ചതനുസരിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത സാധനങ്ങള്‍ അധികൃതര്‍ നശിപ്പിച്ചു. പണം വെളുപ്പിക്കൽ സംഘങ്ങളാണ് വ്യാജ ഉൽപന്നങ്ങളുടെ മാർക്കറ്റ് നിയന്ത്രിക്കുന്നതെന്നും സമാന രീതിയില്‍ രാജ്യം മുഴുവന്‍ പരിശോധനകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
Related News
കുവൈറ്റിൽ ഫെബ്രുവരി എട്ടിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഓഫിസുകളിൽ പരിശോധന
കുടുംബവിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റ് അംഗങ്ങൾ
വ്യാജ സർട്ടിഫിക്കറ്റ് സംഘം പിടിയിൽ
അനധികൃത ചികിത്സ; കോസ്മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി കുവൈത്ത്
കുവൈത്തിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം
കുവൈത്ത് പരിസ്ഥിതി നിയമം കർശനമാക്കുന്നു
കൊലക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി
അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷ ഇളവു നൽകുന്നു
ആരോഗ്യ മന്ത്രാലയത്തിന് ഫ്ളെക്സിബിൾ ജോലി സമയം അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C