ദോഹ: മാനസികാരോഗ്യ ചികിത്സ കൂടുതൽ ഫലപ്രദമാക്കുന്നതിനന്റെ ഭാഗമായി ഖത്തറിലെ കൂടുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മാനസികാരോഗ്യ ക്ലിനിക്കുകൾക്ക് തുടക്കം കുറിച്ചു. പി.എച്ച്.സി.സിയും ഹമദ് മെഡിക്കൽ കോർപറേഷൻ മെന്റൽ ഹെൽത്ത് കെയർ സർവിസും ചേർന്നാണ് പി.എച്ച്.സി.സികളിൽ 24 അധിക ക്ലിനിക്കുകൾ ആരംഭിച്ചത്.കൂടുതൽ രോഗികൾക്ക് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
