സ്മാർട്ട്സിറ്റി പദ്ധതി; കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി

തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി കിട്ടും. ഇതിന് വേണ്ടി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകൾ വാങ്ങാൻ ഒരുങ്ങുന്നത്. യാത്രക്കാർക്ക് എളുപ്പത്തിൽ ബസ് സൗകര്യം കിട്ടുന്നതിന് സ്മാർട്ട് സിറ്റിയുടെ മാർഗദർശി ആപ്പ് പുറത്തിറക്കി. ഇതിലൂടെ ബസ് ട്രാക്കിങ്, അടുത്തുള്ള ബസ് സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങൾ മൊബൈലിൽ അറിയാനാവും.

ചടങ്ങിൽ തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും പങ്കെടുത്തു. ഇന്ന് വൈകുന്നേരത്തോടെ കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ പരിഹാരം ഉണ്ടാകുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു. ധനമന്ത്രി ഇന്ന് വൈകിട്ടോടെ 40 കോടി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. അത് ലഭിച്ചാൽ ഇന്ന് തന്നെ ശമ്പളം വിതരണം ചെയ്യും. കെഎസ്ആർടിസി പ്രതിസന്ധിക്ക് ഇടയാക്കിയത് കേന്ദ്ര നയമാണ്.

ബൾക്ക് പർച്ചേസ് അനുമതി ഒഴിവാക്കിയത് പ്രതിസന്ധി ഉണ്ടാക്കി. ശമ്പളത്തിന് പകരം കൂപ്പൺ കൊടുക്കാൻ കഴിഞ്ഞ തവണ ആവശ്യപെട്ടത് ഹൈക്കോടതിയാണെന്നും ഒരിക്കലും കൂപ്പൺ കൊടുക്കാമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് എവിടെയും പറഞ്ഞിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *