ഗൾഫ് സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിച്ചു ചതിക്കപ്പെടുന്നവർ കൂടുന്നു

More and more people are getting cheated trying to make the Gulf dream a reality

മനാമ : ഗൾഫ് സ്വപ്നം യാഥാർഥ്യമാക്കാൻ സന്ദർശക വീസയിൽ എത്തി കേസിലും യാത്രാ നിരോധനത്തിലും അകപ്പെട്ട് ജീവിതത്തിന്റെ വലിയൊരു ഭാഗം പാഴാക്കിക്കളയുന്നവരുടെ എണ്ണം വർധിക്കുന്നു. എംപ്ലോയ്മെന്റ് വീസയാണെന്ന് പറഞ്ഞ് വ്യാജ റിക്രൂട്ടിങ് ഏജൻസികൾ നൽകിയ സന്ദർശക വീസയ്ക്ക് ലക്ഷങ്ങൾ നൽകി ഇവിടെയെത്തി, ചതിക്കപ്പെട്ടവരും ഒട്ടേറെ.

ചില ഏജന്റ്മാരും മുൻപ് ബഹ്‌റൈനിൽ എത്തി ജോലി തരപ്പെടുത്തിയിട്ടുള്ള ചിലരും ജോലി ലഭിക്കും എന്ന് പ്രലോഭിപ്പിച്ച് വൻതുക വാങ്ങിയാണ് ആളുകളെ ഇപ്പോഴും നാട്ടിൽ നിന്ന് കൊണ്ടുവരുന്നത്. നിയമം കർശനമാക്കിയ ശേഷം സന്ദർശക വീസ എടുത്തു വരുന്നവരുടെ എണ്ണം കുറഞ്ഞുവെങ്കിലും വന്നതിന് ശേഷം അനധികൃതമായി തുടരുന്നവർ ഇപ്പോഴും കൂടുതലാണ് കൂടുതലാണ്.

ഇവർ താമസരേഖയോ ജോലിയോ ഇല്ലാതെ ദുരിത ജീവിതം നയിക്കുന്നു. നാട്ടിലെ വില്ലേജ് ഓഫിസ് മുതൽ ബഹ്‌റൈൻ എംബസി വരെയുള്ള ഓഫിസുകളിൽ സാമൂഹിക പ്രവർത്തകർ നിരന്തരം ഇടപെട്ടാണ് ഇങ്ങനെയുള്ളവരെ നാട്ടിലേക്ക് അയക്കുന്നത്.

Related News

കഴിഞ്ഞ സെപ്റ്റംബറിൽ ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയവും ബഹ്റൈൻ എയർപോർട്ട് കമ്പനിയും വിസിറ്റിങ് വീസയിൽ ബഹ്റൈനിലേക്ക് വരുന്നവർക്കായുള്ള നിബന്ധനകൾ പുതുക്കിയതായി ഇന്ത്യൻ എംബസി അറിയിപ്പും നൽകിയിരുന്നു. യാത്രക്കാർ എയർലൈനുമായി ബന്ധപ്പെട്ടുള്ള കൃത്യമായ രേഖകൾ കൈവശം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും എംബസി വ്യക്തമാക്കിയിരുന്നു. സന്ദർശക വീസയിൽ വന്ന് രേഖകളുടെ അഭാവത്താൽ വിമാനത്താവളത്തിൽനിന്ന് മടങ്ങിപ്പോകുന്നവരുടെ എണ്ണം വർധിച്ച സാഹചര്യം കണക്കിലെടുത്താണ് എംബസി ഇപ്രകാരം അറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *